സാരിയായാലും ഫെമിനിസമായാലും 'വൈററ്റി' അത് റിമയ്ക്ക് നിര്‍ബന്ധമാണ്
Recommended Video

തിരുവനന്തപുരത്ത് വച്ച് നടന്ന റ്റെഡ് എക്‌സില്‍ സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് റിമാ കല്ലിങ്കല്‍ തന്നെ ഫെമിനിസ്റ്റാക്കിയ കഥ ഓര്‍ത്തെടുത്തത്.മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ റിമയ്ക്കെതിരെ ട്രോള്‍ ആക്രമണവും സൈബർ ആക്രമണവും ഉണ്ടായി.പൊരിച്ച മീൻ പരാമർശം റിമയെ ട്രോളുകൾക്ക് ഇരയാക്കി. പുലിമുരുകനെ പരോക്ഷമായി വിമർശിച്ചതാകട്ടെ തെറിവിളികൾക്കുമിടയാക്കി. ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പോകുന്നത് റിമ അന്നുടുത്ത സാരിയിലേക്കാണ്. കറുപ്പ് നിറത്തിലുള്ള മനോഹരമായ ആ സാരിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.ഹൈനെക്ക് ബ്ലൗസിനൊപ്പം ധരിച്ച സാരിയുടെ കരഭാഗത്തെഴുതിയിരുന്ന വാക്കുകളിലേക്കാണ് അവിടെ കൂടിയിരിന്നവരുടെ ശ്രദ്ധ പതിഞ്ഞത്. പരമ്പരാഗത ഡിസൈനുകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രചോദനാത്മകമായ വാചകത്തോടുകൂടിയ രൂപകൽപ്പന ആ സാരിയെ ആകർഷകമാക്കി.
'' ഗെറ്റ് അപ്, സ്റ്റാൻഡ്അപ്, സ്റ്റാൻഡ് അപ് ഫോർ യുവർ റൈറ്റ്സ്'' എന്നായിരുന്നു റിമയുടെ സാരിയിൽ കുറിച്ച വാചകങ്ങൾ.തന്റെ വസ്ത്രധാരണത്തിലൂടെ നിലപാടുകൾ വ്യക്തമാക്കുന്ന ബോൾഡ് ആയിട്ടുള്ള ഒരു സ്ത്രീയാണ് നമ്മുക്ക് അവിടെ കാണാൻ സാധിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഒരുപക്ഷെ ഭാവിയിൽ നമ്മുടെ യുവതികളുടെ ഇടയിൽ ഇതൊരു ട്രെൻഡ് ആവാനും സാധ്യതയുണ്ട്.

കൊച്ചിയിലെ പ്രശസ്ത ഫാഷൻ ഡിസൈനറായ ശ്രീജിത്ത് ജീവനാണ് മലയാള സിനിമയിലെ ബോൾഡ് താരത്തിനുതകുന്ന ഡിസൈനിലുള്ള വസ്ത്രം ഒരുക്കിയത്.നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ വസ്ത്രങ്ങളിൽ ആലേപനം ചെയ്യാൻ ഉതകുന്ന രീതിയിലുള്ള കാസ്റ്റമൈസ്‌ഡ് ഡിസൈൻ ആണിത്. വരും കാലങ്ങളിൽ ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ഒരു ട്രെൻഡ് ആയി മാറിയേക്കാം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications