കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎംഎംഎയിലേക്ക് മടങ്ങിയെത്തുമോ? നിലപാട് വ്യക്തമാക്കി റിമ.. ഫെമിനിച്ചി വിളികളോടും മറുപടി

  • By Aami Madhu
Google Oneindia Malayalam News

താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയോടൊപ്പം രാജിവെച്ച താരമായിരുന്നു നടി റിമ കല്ലിങ്കല്‍. ദിലീപിന് അനുകൂലമായി താരസംഘടന സ്വീകരിച്ച നിലപാടുകളേയെല്ലാം അവര്‍ ശക്തമായി തന്നെ എതിര്‍ത്തു. എന്തൊക്കെ സംഭവിച്ചാലും അവള്‍ക്കൊപ്പം മാത്രമാണെന്ന് അവര്‍ നിലപാടെടുത്തു.

ഇതിനിടെ രാജിവെച്ചവര്‍ക്ക് തിരിച്ചു വരണമെങ്കില്‍ വീണ്ടും സംഘടനയ്ക്ക് അപേക്ഷ നല്‍കണമെന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചുപോകുന്നുണ്ടോയെന്ന ചോദ്യത്തിന് തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് റിമ.

 മറുപടി

മറുപടി

വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും താരസംഘടനയായ എഎംഎംഎയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുമ്പോഴും താരസംഘടനയുടെ അഴുകൊഴുമ്പന്‍ നിലപാടുകള്‍ക്കെതിരെ ശക്തമായി പോരാടുന്ന നടിയാണ് റിമ കല്ലിങ്കല്‍.സംഘടനയിലേക്ക് ഇനി ഒരു മടങ്ങിപ്പോക്കുണ്ടോയെന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇങ്ങനെയായിരുന്നു.

 എന്‍റെ വെല്‍ഫെയര്‍

എന്‍റെ വെല്‍ഫെയര്‍

ലൈംഗികാതിക്രമണം നടന്ന ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാതെ അവളെ ആക്രമിച്ചവനൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകേണ്ടെന്ന് തന്നെയാണ് തിരുമാനം. എന്‍റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് അറിയാം എന്നിരിക്കെ സംഘടനയുടെ ഭാഗമാകേണ്ട ആവശ്യം തനിക്കില്ല.

 പുറത്ത് നിന്നോളാം

പുറത്ത് നിന്നോളാം

എന്തൊക്കെ സംഭവിച്ചാലും നടിക്കൊപ്പം തന്നെയാണ്. പ്രായമാകുമ്പോള്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ മാത്രമല്ല ഒരു സംഘടന വേണ്ടത്. അവരുടെ നിലനില്‍ക്കുന്ന പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യാന്‍ സംഘടനയ്ക്ക് കഴിയണം. ഇപ്പോള്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്. സംഘടനയ്ക്ക് പുറത്ത് നിന്ന് താന്‍ തന്‍റെ പണി എടുത്തോളാം.

 അര്‍ത്ഥമാക്കുന്നത്

അര്‍ത്ഥമാക്കുന്നത്

സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍ കുട്ടിയേയും ഹണി റോസിനേയും റിമ കടന്നാക്രമിച്ചു. സംഘടന പറയുന്നതെന്തോ അതേ നിലപാടുള്ളവരാണ് രണ്ട് നടിമാരും. ഇതുവരെ അവര്‍ സംഘടനയുടെ ഒരു നിലപാടിനേയും ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല.

 നിയമിക്കില്ല

നിയമിക്കില്ല

വനിതാ പ്രാതിനിധ്യം എന്നത് മാത്രമാണ് അവരെ ഉള്‍പ്പെടുത്തിയത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരുമാനം എടുക്കേണ്ട സ്ഥാനത്ത് ഒരിക്കലും ഒരു സ്ത്രീയേയും സംഘടന നിയമിക്കില്ല. അതാണ് അവിടുത്തെ രീതി.

 പാര്‍വ്വതി

പാര്‍വ്വതി

ഇന്ന് വരെ അവരാരും സംഘടനയില്‍ ഒരു ആവശ്യം പോലും ഉന്നയിച്ചതായി അറിയില്ല. പാര്‍വ്വതി മാത്രമാണ് ഒരിക്കല്‍ സംഘടനയില്‍ ഒരു ആവശ്യം പറഞ്ഞത്. ഒരു യോഗത്തില്‍ ഹെയര്‍ ഡ്രസേഴ്സ് അടക്കമുള്ളവര്‍ക്ക് ബാത്റൂം സൗകര്യം ആവശ്യപ്പെട്ട് കൊണ്ട് പാര്‍വ്വതി ഒപ്പ് ശേഖരണം നടത്തി. മൂന്ന് വര്‍ഷമായി. ഒരു തിരുമാനം പേലും അക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

 എവിടെയാണ്

എവിടെയാണ്

സെക്സ്റ്റിസ്റ്റ് ഗാപിനെ കുറിച്ച് നടിയുടെ നിലപാട് ഇങ്ങനെ. പണ്ടത്തെ താരങ്ങളായിരുന്ന ശോഭനയും രേവതി ചേച്ചിയും ഉര്‍വ്വശി ചേച്ചിയുമൊക്കെ ഇപ്പോള്‍ എവിടെയാണ്. അവരെയൊക്കെ ആരാണ് ഇല്ലാതാക്കിയത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് ഔട്ടാക്കിയത്.

 വിരോധാഭാസം

വിരോധാഭാസം

ടാലന്‍റ് അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. ഇപ്പോഴും അവരുടെ കാലത്ത് ഉണ്ടായിരുന്ന നായകന്‍മാര്‍ക്ക് സിനിമകള്‍ ഉണ്ട്. എന്നാല്‍ വിരോധാഭാസം അവരുടെ നായികമാരായി എത്തുന്നവരാകട്ടെ പ്രായം കുറഞ്ഞ നായികമാരും.

 പ്രശ്നമേ അല്ല

പ്രശ്നമേ അല്ല

ബോളിവുഡില്‍ ഇതേ രീതിയാണ്. നായകന്‍റെ അമ്മയായി അഭിനയിക്കുന്ന സ്ത്രീക്ക് നായകനേക്കാള്‍ അഞ്ചോ പത്തോ വയസ് മത്രമായിരിക്കും കൂടുതല്‍. പക്ഷേ നടിക്ക് ഇരുപത് വയസെങ്കിലും കുറവായിരിക്കും. അത് പക്ഷേ സിനിമയില്‍ ഒരു പ്രശ്നമേ അല്ല.

 മാറേണ്ടത്

മാറേണ്ടത്

എന്നാല്‍ തിരിച്ച് ചിന്തിക്കാന്‍ സിനിമാ ഇന്‍ഡസ്ട്രി തയ്യാറല്ല. എന്തുകൊണ്ടാണ് മുപ്പതുകാരിക്ക് ഇരുപതുകാരന്‍ നായകന്‍ ആവാത്തത്. ഇതൊക്കെയാണ് ആദ്യം മാറേണ്ടത്.

English summary
rima kallingal speaks about her resignation from amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X