പൊരിച്ച മീൻ കിട്ടാത്ത റീമയെ പൊളിച്ചടുക്കി പുതിയ ട്രോൾ വീഡിയോ
Recommended Video

ഫെമിനിസ്റ്റായത് ഒരു പൊരിച്ച മീനില്‍ നിന്നുമാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു എന്നാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സില്‍ സംസാരിക്കവേ റിമ പറഞ്ഞത്.
കുട്ടിക്കാലത്ത് വീട്ടിൽ നടന്നൊരു സംഭവം ഉദാഹരണമാക്കിയാണ് റിമ തന്റെ പ്രസംഗം ആരംഭിച്ചത്. പൊരിച്ച മീന്‍ കിട്ടാത്തത് മാത്രമല്ല മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളും റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സോഷ്യല്‍ മീഡിയ കേട്ടില്ല. മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടിയെ പിന്തുണച്ചും ആളുകൾ എത്തി.

എന്നാൽ ട്രോളന്മാർ പ്രധാനമായും ഏറ്റെടുത്തത് പൊരിച്ച മീൻ വിഷയമാണ്. ഒന്നാമതേ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരില്‍ റിമ കല്ലങ്കൽ പലരുടെയും നോട്ടപ്പുള്ളിയാണ്. ഇത് കൂടിയായപ്പോൾ പൊരിച്ച മീന്‍ കിട്ടാത്തത് കൊണ്ട് ഫെമിനിസ്റ്റായ നടി എന്നൊക്കെയാണ് ട്രോളുകൾ. ഇപ്പോൾ ഇതാ റീമയെ ട്രോളികൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.












Click it and Unblock the Notifications