നഴ്സുമാരുടെ സമരത്തിന് റിമ കല്ലിങ്കലിന്റെ പിന്തുണ; പങ്കുവെച്ചത് സ്വന്തം അനുഭവം!
തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. തന്റെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതികരിച്ചിട്ടുള്ളത്. സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് റിമയുടെ കുറിപ്പ് വന്നിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു റിമയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയ തോതിലുള്ള സമരം നടക്കുന്നതിനാല്‍ തന്റെ പിതാവിന് തുടര്‍ച്ചയായ പരിചരണം നല്‍കാന്‍ അവര്‍ക്കാകുമോ എന്ന ഭയത്തിലായിരുന്നു താന്‍ എന്നും എന്നാല്‍ പിതാവിനെ കാണാന്‍ തൃശ്ശൂരെത്തിയപ്പോള്‍ എല്ലാം വളരെ കൃത്യമായി നടന്നിരുന്നു എന്നുമാണ് റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

രോഗികളുടെ പരിചരണം ശ്രദ്ധിക്കാതെയാണ് നഴ്‌സുമാരുടെ സമരം എന്ന മാനേജ്‌മെന്റ് ആരോപണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റിലൂടെ കാണാൻ സാധിക്കുന്നത്. ഏതൊരു വ്യക്തികളെപ്പോലെ അടിസ്ഥാന വേതനവും അന്തസും നഴ്‌സുമാര്‍ക്കും ലഭിക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. രോഗികളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിലാണ് നഴ്‌സുമാരുടെ സമരം നടക്കുന്നതെന്നും റിമ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications