Actress attacked: പ്രതികരിച്ചവര്‍ക്ക് പണികിട്ടി!! റോളും നഷ്ടപ്പെടുന്നു!! റിമയുടെ വെളിപ്പെടുത്തല്‍
പ്രതികരിച്ച പലര്‍ക്കും റോള്‍ നഷ്ടപ്പെടുന്നതായി റിമ
കൊച്ചി: പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ യുവനടി റിമ കല്ലിങ്കല്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നു. ഈ സംഭവത്തില്‍ പ്രതികരിച്ച പലര്‍ക്കും പണി കിട്ടിത്തുടങ്ങിയതായി താരം പറഞ്ഞു.

റോള്‍ നഷ്ടപ്പെടുന്നു
അന്നു നടന്ന സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കു പണി കിട്ടിത്തുടങ്ങിയിട്ടുണ്ട്. ചിലര്‍ക്കൊക്കെ റോളുകളും നഷ്ടപ്പെടുന്നുണ്ട്. ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്, അത് എല്ലാവര്‍ക്കും അറിയാമെന്നും റിമ പറഞ്ഞു.

ഒന്നിച്ചു നില്‍ക്കണം
സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണ്. കുറച്ചു പേരല്ലേ ഉള്ളൂ. എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്. അതു കുറേപ്പേരെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പാണ്. ടെലിവിഷന്‍ ഷോ ചെയ്യുന്നതിന്റെ പേരിലും മറ്റൊരിക്കല്‍ കാരവാന്‍ ചോദിച്ചതിന്റെ പേരിലും ഒട്ടേറെ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്നിട്ടുണ്ടെന്നും റിമ വെളിപ്പെടിത്തി.

വാര്‍ത്തയറിഞ്ഞത് വാഗമണ്ണില്‍ വച്ച്
അവള്‍ ആക്രമിക്കപ്പട്ട വാര്‍ത്തയറിയുമ്പോള്‍ ഞാനും ആഷിക്കുമെല്ലാം വാഗമണ്ണിലായിരുന്നു. ടിവിയിലാണ് വാര്‍ത്ത ്കണ്ടത്. അപ്പോള്‍ തന്നെ അവളെ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. സയനോരയെ വിളിച്ചു. അവള്‍ വിളിച്ചപ്പോഴും കിട്ടിയില്ലെന്നായിരുന്നു മറുപടി. സയനോരയും രമ്യാ നമ്പീശനും അവളും നല്ല കൂട്ടാണ്.

കാണാന്‍ പോയി
എറണാകുളത്ത് തിരിച്ചത്തിയപ്പോള്‍ രമ്യയും ഞാനും അവളെ കാണാന്‍ പോയി. പക്ഷെ മാനസികമായി ഞങ്ങളേക്കാള്‍ ഒക്കെ സ്‌ട്രോങായിരുന്നു അവള്‍. ആ സമയത്ത് താന്‍ മാധ്യമങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ചിരുന്നുവെന്നും റിമ പറഞ്ഞു.

ഇതാണ് കാരണം
അവളെ സ്വഭാവഹത്യ നടത്തുന്ന തരത്തിലാണ് ഒരു ചാനല്‍ വാര്‍ത്ത കൊടുത്തത്. ഇതേത്തുടര്‍ന്നാണ് അന്ന് മാധ്യമങ്ങള്‍ക്കെതിരേ ഞാന്‍ പ്രതികരിച്ചത്. അവള്‍ ശരിക്കും ഒരു ഹീറോ തന്നെയാണ്. ആ ധൈര്യം കൊണ്ടാണ് അവള്‍ ഇന്നും ജീവിക്കുന്നത്. അവളെ കണ്ടു പഠിക്കണമെന്നും റിമ പറഞ്ഞു.












Click it and Unblock the Notifications