വീട്ടമ്മയെ കാണാന്‍ സരിതാ നായരെപോലെ; പറഞ്ഞത് നേരാണെന്ന് റിമി
കൊച്ചി: നിലമ്പൂര്‍ പാട്ടുത്സവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് റിമിടോമിയുടെ മറുപടി. പതിനഞ്ചുവര്‍ഷമായി പാട്ടുപാടി ജീവിക്കുന്ന താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നും അഹങ്കാരത്തോടെ ആരോടും പെരുമാറിയിട്ടില്ലെന്നും റിമിടോമി പറഞ്ഞു.
പരിപാടിക്കെത്തിയെ റിമി ടോമിക്കെതിരെ അനവധി ആരോപണങ്ങളാണ് നിലമ്പൂര്‍ പാട്ടുത്സവത്തിനെത്തിയവര്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇതിനെല്ലാം റിമി അക്കമിട്ടു മറുപടി പറയുന്നു. തന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വാസ്തവവും ഇല്ലെന്നും തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് കൊട്ടിഘോഷിക്കുന്നതെന്നും റിമി പറഞ്ഞു.

ഒരു വീട്ടമ്മയെ സരിത നായരെപോലെ ഉണ്ടെന്ന് പറഞ്ഞത് സത്യമാണ്. ചേച്ചിയെ കണ്ടാല്‍ സരിതാ നായരുടെ ഷേപ്പ് പോലെ ഉണ്ടല്ലോ എന്ന തമാശയില്‍ പറഞ്ഞപോയതാണ്. അപ്പോള്‍ എല്ലാവരും ചിരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് താന്‍ അപമാനിച്ചെന്നാണ് ആരോപണം. ചേച്ചിയുമായി വേദിയില്‍ നൃത്തം വെച്ചതും അവരുടെ അനുവാദത്തോടെയാണ്. അവര്‍ക്ക് ഒരു പവന്റെ കമ്മല്‍ കൊടുക്കണമെന്ന് സ്‌പോണ്‍സറോട് പറഞ്ഞിരുന്നതായും റിമി സമ്മതിച്ചു.
പരിപാടി ലൈവ് ടെലികാസ്റ്റ് ചെയ്യരുതെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ സംഘാടകര്‍ പരിപാടി ലൈവായി ചിത്രീകരിച്ചു. ഇതേക്കുറിച്ചും സംഘാടകരോട് മോശമായല്ല പ്രതികരിച്ചത്. ലൈവ് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ അത്രയും ജനങ്ങള്‍ പരിപാടിക്കെത്തില്ല. എല്ലാവരെയും പരിപാടിക്കെത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റിമി പറഞ്ഞു. കണ്ണുകാണാന്‍ പാടില്ലാത്ത കുട്ടിയെ താന്‍ വിലക്കിയെന്നതും റിമി നിഷേധിച്ചു. കുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിട്ടാല്‍ അക്കാര്യം വ്യക്തമാകും. ആര്‍ക്കെതിരെയും എന്തും പറയാനുള്ള വേദിയായിട്ടുണ്ട് ഫേസ്ബുക്കെന്നും റിമി പ്രതികരിച്ചു.












Click it and Unblock the Notifications