ഗായിക റിമി ടോമിയുടെ പിതാവ് അന്തരിച്ചു
പാല: മലയാള ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയുടെ പിതാവ് പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ളാലം പഴയ പള്ളിയില്‍ നടക്കും. പാല പുളിക്കല്‍ കുടുംബാഗമായ റാണിയാണ് ഭാര്യ. റിമിയെ കൂടാതെ റിങ്കു ടോമി (ബിസിനസ്), റിനു ടോമി ( എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി- ബാംഗ്ലൂര്‍) എന്നിവര്‍ മക്കളാണ്. മരുമകന്‍ റോയിസ് കിഴക്കൂടന്‍.

തന്റെ കഴിവുകള്‍ക്ക് അച്ഛന്‍ എന്നും പ്രോത്സാഹനമായിരുന്നുവെന്ന് റിമി ടോമി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാടിത്തുടങ്ങുന്ന കാലത്ത് അച്ഛന് തന്റെ കാര്യത്തില്‍ അത്ര പേടിയില്ലായിരുന്നുവെങ്കിലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന് പേടിയായെന്നും പുറത്ത് പരിപാടികള്‍ക്ക് പോകുമ്പോള്‍ അദ്ദേഹം നല്‍കുന്ന സംരക്ഷണങ്ങളെ കുറിച്ചും റിമി ടോമി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications