Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ മാഡം താനല്ല..! ആക്രമിക്കപ്പെട്ട നടിയുമായി എന്താണ് പ്രശ്‌നം..? റിമി വെളിപ്പെടുത്തുന്നു !

കൊച്ചി: പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ച സംഭവവവുമായി ബന്ധപ്പെട്ടാണ് ഗായിക റിമി ടോമിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ദിലീപുമായുണ്ടെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍, ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചറിഞ്ഞത്. റിമി ടോമിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഇവര്‍ തള്ളിക്കളയുന്നു. കേസിന് പിന്നിലെ ആ മാഡം താനെന്ന പ്രചാരണത്തോടും മറ്റ് ആരോപണങ്ങളോടും റിമി ടോമിക്കുള്ള മറുപടി ഇതാണ്.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

ദിലീപും കാവ്യാ മാധവനുമായി അടുത്ത ബന്ധമാണ് റിമി ടോമിക്കുള്ളത്. അതുകൊണ്ടു തന്നെ ദിലീപുമായി റിമിയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും റിമിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഒഴുക്കിയെന്നും ഉള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഒരിടപാടും ഇല്ല

ഒരിടപാടും ഇല്ല

ദിലീപുമായോ കാവ്യയുമായോ തനിക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടോ സ്ഥലം ഇടപാടോ ഇല്ലെന്ന് റിമി പറയുന്നു. തന്റെ അക്കൗണ്ടിലേക്ക് ദിലീപ് വഴി ലക്ഷങ്ങള്‍ ഒഴുകിയെന്ന ആരോപണവും റിമി ടോമി തള്ളിക്കളയുന്നു.

അമേരിക്കൻ യാത്രകൾ

അമേരിക്കൻ യാത്രകൾ

ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നത് സംബന്ധിച്ചും ദിലീപുമായി നടത്തിയ അമേരിക്കന്‍ പരിപാടികളെ കുറിച്ചുമാണ് പോലീസ് വിവരങ്ങള്‍ തേടിയത്. ദിലീപുമൊത്ത് താന്‍ രണ്ട് അമേരിക്കന്‍ പരിപാടികളിലാണ് പങ്കെടുത്തിട്ടുള്ളത്.

ഷോയുടെ വിവരങ്ങൾ

ഷോയുടെ വിവരങ്ങൾ

2010ലേയും 2017ലേയും അമേരിക്കന്‍ പരിപാടികളേക്കുറിച്ചാണ് പോലീസ് ചോദിച്ചത്. 2010ലെ അമേരിക്കന്‍ പരിപാടിയില്‍ ആക്രമണത്തിന് ഇരയായ നടി, ദിലീപ്, കാവ്യ എന്നിവരടക്കം പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെക്കുറിച്ചും പോലീസ് ചോദിച്ചുവെന്ന് റിമി പറയുന്നു.

ആ മാഡം താനല്ല

ആ മാഡം താനല്ല

കേസിന് പിന്നലെ നിഗൂഢ സാന്നിധ്യമായ മാഡം താനല്ലെന്നും റിമി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തന്നെ മാഡം ആക്കിക്കാട്ടാനുള്ള ശ്രമം നടക്കുന്നതായി റിമി ആരോപിച്ചു. ക്രൂരമായ ഒരു കാര്യത്തിനും താന്‍ കൂട്ട് നിന്നിട്ടില്ലെന്നും റിമി പറയുന്നു.

നടിയുമായി പ്രശ്നമില്ല

നടിയുമായി പ്രശ്നമില്ല

ആക്രമണത്തിന് ഇരയായ നടിയുമായി റിമി അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ആ നടിയുമായി തനിക്കൊരു പ്രശ്‌നവും ഇല്ല. ആക്രമണ വിവരം അറിഞ്ഞ ശേഷം ആ നടിക്ക് മെസ്സേജ് അയക്കുകയും സുഹൃത്തായ രമ്യയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണം അറിഞ്ഞത്

ആക്രമണം അറിഞ്ഞത്

നടി ആക്രമിക്കപ്പെട്ട വിവരം താനറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നുമാണ്. അന്ന് സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇക്കാര്യത്തെ കുറിച്ച് കാവ്യയും ദിലീപുമായി ഫോണില്‍ സംസാരിച്ചത്. അന്ന് മാത്രമേ ഈ വിഷയം സംസാരിച്ചിട്ടുമുള്ളൂ എന്നും റിമി പറയുന്നു.

അനാവശ്യമായി വലിച്ചിഴയ്ക്കുന്നും

അനാവശ്യമായി വലിച്ചിഴയ്ക്കുന്നും

കേസുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പലയിടത്തും വലിച്ചിഴയ്ക്കപ്പെടുകയാണ് എന്നും റിമി ടോമി ആരോപിക്കുന്നു. മുന്‍പൊരു തവണ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ ഒരു കുറ്റകൃത്യവുമായും തനിക്ക് ബന്ധമില്ലെന്ന് റിമി പറയുന്നു.

തന്നെ സംശിക്കുന്നില്ല

തന്നെ സംശിക്കുന്നില്ല

തന്നെ പോലീസ് നേരിട്ട് ചോദ്യം ചെയ്യുകയല്ല, മറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയാണ് ഉണ്ടായത്. നടിയെ ആക്രമിച്ച സംഭവുമായി തന്നെ സംശയിക്കുന്നില്ലെന്നാണ് പോലീസ് പറഞ്ഞതെന്നും റിമി പറയുന്നു.

പ്രചാരണത്തിന്റെ ഉറവിടം

പ്രചാരണത്തിന്റെ ഉറവിടം

കേസുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ പോലീസ് നല്‍കുന്നതല്ല എന്നാണ് ബിജു പൗലോസ് പറഞ്ഞത്. ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്ന് അറിയില്ലെന്നും പോലീസ് പറയുന്നുവെന്ന് റിമി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+