കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിൻസിയുടെ കിടപ്പുമുറിയിൽ ആരോ വന്നിട്ടുണ്ട്! രാത്രി 12 മണി വരെ അവൾ... ഒടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

പത്തംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നീസാണ് കേസ് അന്വേഷിക്കുക. അഞ്ച് എസ്ഐമാരും ഒമ്പത് സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നതാണ് അന്വേഷണസംഘം.

  • By ഡെന്നീസ്
Google Oneindia Malayalam News

പത്തനംതിട്ട: പിറവന്തൂരിലെ റിൻസി ബിജുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. റിൻസിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റിൻസിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെയും കണ്ടിരുന്നു.

മക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ! കാമുകൻ മതി, മതം പഠിക്കണംമക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ! കാമുകൻ മതി, മതം പഠിക്കണം

ഓണം ബമ്പർ പത്തുകോടി അടിച്ചത് പരപ്പനങ്ങാടിയിൽ! കോടീശ്വരനെ കാണാനില്ല... ആർക്കും ഓർമ്മയുമില്ല...ഓണം ബമ്പർ പത്തുകോടി അടിച്ചത് പരപ്പനങ്ങാടിയിൽ! കോടീശ്വരനെ കാണാനില്ല... ആർക്കും ഓർമ്മയുമില്ല...

പത്തംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നീസാണ് കേസ് അന്വേഷിക്കുക. അഞ്ച് എസ്ഐമാരും ഒമ്പത് സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നതാണ് അന്വേഷണസംഘം. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-റീന ദമ്പതികളുടെ മകളും കലഞ്ഞൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വിദ്യാർത്ഥിനിയുമായ റിൻസി ബിജുവിനെ ജൂലായ് 29ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ മുറിവുകൾ...

കഴുത്തിൽ മുറിവുകൾ...

ജൂലായ് 29ന് രാവിലെയാണ് റിൻസിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിൻസിയുടെ കഴുത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും, മരണം കൊലപാതകമാണെന്നുമായിരുന്നു രക്ഷിതാക്കൾ തുടക്കം മുതലേ ആരോപിച്ചിരുന്നത്.

ആത്മഹത്യയെന്ന് പോലീസ്...

ആത്മഹത്യയെന്ന് പോലീസ്...

എന്നാൽ റിൻസിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് കണ്ടെത്തിയത്. കയറോ മറ്റു വസ്തുക്കളോ കയറിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

മാനക്കേടോർത്ത്...

മാനക്കേടോർത്ത്...

എന്നാൽ മരണം കൊലപാതകമാണെന്ന് തന്നെയായിരുന്നു രക്ഷിതാക്കളുടെ നിലപാട്. ഇതോടെ, മകൾ ആത്മഹത്യ ചെയ്തതാണെന്ന് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനക്കേടോർത്താണ് രക്ഷിതാക്കൾ കൊലപാതകമെന്ന്
ആവർത്തിക്കുന്നതിന് പിന്നിലെന്ന സംശയവും ഉടലെടുത്തു.

നിരവധി തവണ...

നിരവധി തവണ...

അന്വേഷണവുമായി ബന്ധപ്പെട്ട് റിൻസിയുടെ ബന്ധുക്കളെയും നാട്ടുകാരെയും നിരവധി തവണയാണ് പോലീസ് ചോദ്യം ചെയ്തത്. റിൻസിയുടെ മാതാപിതാക്കളെ ഒൻപത് തവണ ചോദ്യം ചെയ്തിരുന്നു.

ഫോറൻസിക് സംഘവും...

ഫോറൻസിക് സംഘവും...

മരണം കൊലപാതകമാണെന്ന ആരോപണത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘവും റിൻസിയുടെ വീട്ടിൽ പരിശോധന നടത്തി. എന്നാൽ ഫോറൻസിക് പരിശോധനയിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

രാത്രി 12 മണി വരെ...

രാത്രി 12 മണി വരെ...

മരിക്കുന്നതിന് തലേദിവസം രാത്രി 12 മണി വരെ മകൾ മുറിയിലിരുന്ന് പഠിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നാണ് റിൻസിയുടെ അമ്മ പറയുന്നത്.

മാല കാണാനില്ല...

മാല കാണാനില്ല...

രാവിലെ മകളെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കഴുത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും, മാല നഷ്ടപ്പെട്ടിരുന്നതായും ഇവർ നേരത്തെ പറഞ്ഞിരുന്നു. മുറിക്കുള്ളിൽ ആരോ പ്രവേശിച്ചിരുന്നതായാണ് ഇവർ സംശയിക്കുന്നത്.

വാതിലുകൾ...

വാതിലുകൾ...

റിൻസിയുടെ കഴുത്തിൽ കയർ മുറുകിയതിന്റെയും കൈയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞതിന്റെയും പാടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സംഭവം ആത്മഹത്യയാണെന്ന് പോലീസ് കരുതിയത്. റിൻസിയുടെ കിടപ്പുമുറിയിൽ നിന്ന് വീടിനകത്തേക്കും പുറത്തേക്കുമുള്ള വാതിലുകൾ തുറന്നുകിടന്നിരുന്നു. ഇതാണ് മുറിക്കുള്ളിൽ ആരോ പ്രവേശിച്ചിട്ടുണ്ടെന്ന രക്ഷിതാക്കളുടെ
സംശയത്തിന് കാരണം.

ഇനി ക്രൈംബ്രാഞ്ച്...

ഇനി ക്രൈംബ്രാഞ്ച്...

ആദ്യം കേസ് അന്വേഷിച്ച പുനലൂർ പോലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് സംഘം ഉറപ്പിച്ച് പറഞ്ഞത്. ഇതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന്
കൈമാറണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ദുരൂഹത നീങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

English summary
rincy biju death; case hand over to crime branch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X