Get Updates
Get notified of breaking news, exclusive insights, and must-see stories!

റിൻസിയുടെ കിടപ്പുമുറിയിൽ സംഭവിച്ചതെന്ത്?കൊലപാതകമെന്ന് വീട്ടുകാർ,ആത്മഹത്യയെന്ന് പോലീസും...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ പോലീസ് സർജൻ ശശികല, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത സീന എന്നിവരുടെ നേതൃത്വത്തിൽ റിൻസിയുടെ വീട്ടിൽ പരിശോധന നടത്തി.

പത്തനംതിട്ട: പിറവന്തൂരിലെ റിൻസി ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നില്ല. പതിനാറുകാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനമെങ്കിലും, കൊലപാതകമാണെന്ന ബന്ധുക്കളുടെ നിലപാടാണ് പോലീസിന് തലവേദനയായിരിക്കുന്നത്.

റിൻസിയുടെ മാതാപിതാക്കളും ബന്ധുക്കളും കൊലപാതകമാണെന്ന് ആവർത്തിച്ച് വാദിച്ചതിനെ തുടർന്ന് പോലീസ് ഫോറൻസിക് വിദഗ്ദരുടെ സഹായം തേടിയിരുന്നു. പോലീസ് ആവശ്യപ്പെട്ടത് പ്രകാരം തിരുവനന്തപുരം മെഡിക്കൽ
കോളേജിലെ സീനിയർ പോലീസ് സർജൻ ശശികല, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത സീന എന്നിവരുടെ നേതൃത്വത്തിൽ റിൻസിയുടെ വീട്ടിൽ പരിശോധന നടത്തി. മൃതദേഹം കിടന്നിരുന്ന റിൻസിയുടെ കിടപ്പുമുറിയും പരിസരവുമാണ് പരിശോധിച്ചത്.

ജൂലായ് 29ന്...

ജൂലായ് 29ന്...

പിറവന്തൂർ നല്ലകുളം പരുമൂട്ടിൽ വീട്ടിൽ ബിജു തോമസിന്റെയും, ബീനയുടെയും മകൾ റിൻസി ബിജുവിനെ ജൂലായ് 29ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുരൂഹ മരണം...

ദുരൂഹ മരണം...

റിൻസിയുടെ മരണം സംബന്ധിച്ച് ആദ്യം മുതലേ പലവിധ സംശയങ്ങളുമുയർന്നിരുന്നു. കിടപ്പുമുറിയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നുകിടന്നിരുന്ന നിലയിൽ കണ്ടതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് പ്രധാന കാരണം.

ആത്മഹത്യയെന്ന് പോലീസ്...

ആത്മഹത്യയെന്ന് പോലീസ്...

എന്നാൽ ദുരൂഹ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യയാണെന്ന നിഗമനത്തിലാണെത്തിയത്.

കൊലപാതകമെന്ന്....

കൊലപാതകമെന്ന്....

റിൻസിയുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് പറയുമ്പോഴും, മരണം കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആരോപണം.

തെളിവില്ലെന്ന്...

തെളിവില്ലെന്ന്...

റിൻസിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന തരത്തിൽ ശരീരത്തിൽ യാതൊരു പാടുകളുമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജനും
മരണം ആത്മഹത്യയാണെന്നാണ് റിപ്പോർട്ട് നൽകിയത്.

മോഷണ ശ്രമത്തിനിടെ....

മോഷണ ശ്രമത്തിനിടെ....

അതിനിടെ റിൻസിയുടെ കിടപ്പുമുറിയിൽ നിന്നും മാല മോഷണം പോയതായും ആരോപണമുയർന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് മാതാപിതാക്കളിൽ നിന്നും പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല.

കൂടുതൽ പരിശോധന...

കൂടുതൽ പരിശോധന...

റിൻസിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കളും നാട്ടുകാരും ആവർത്തിച്ച് ആരോപണമുന്നയിച്ചതോടെയാണ് പോലീസ് സർജൻമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. റിൻസിയുടെ കിടപ്പുമുറിയും വീട്ടുപരിസരവുമാണ്
സംഘം പരിശോധിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണം...

ക്രൈംബ്രാഞ്ച് അന്വേഷണം...

അതേസമയം, മകളുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിലവിലെ അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമാണ് റിൻസിയുടെ പിതാവ് ബിജു മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+