ഫെനി നൈനാന് മറുപടിയുമായി റിനി ആൻ ജോർജ്, 'ഒരു അതിജീവിതയെയും ബന്ധപ്പെട്ടിട്ടില്ല, നിയമ നടപടി'
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ മൂന്നാമത്തെ പരാതിക്കാരിയെ ബന്ധപ്പെട്ടിരുന്നു എന്നുളള കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്റെ ആരോപണത്തിന് മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്. പരാതിക്കാരിയെ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് റിനി പറയുന്നത് കള്ളമാണെന്ന് ആരോപിച്ച് ചാറ്റും ഫെനി പുറത്ത് വിട്ടിരുന്നു.
എന്നാല്‍ താന്‍ ആരേയും അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്ന് തനിക്ക് ഇങ്ങോട്ട് മെസ്സേജ് വരികയായിരുന്നുവെന്നും റിനി ആന്‍ ജോര്‍ജ് പറയുന്നു. താന്‍ നിയമനടപടി സ്വീകരിക്കുമെന്നും റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കുന്നു.
'' പ്രിയപ്പെട്ട ഫെന്നി നൈനാൻ, ഒരു കാര്യം കൃത്യവും വ്യക്തവും ആയി ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ ഒരു അതിജീവിതയെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ ബന്ധപ്പെടേണ്ടതിന്റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കൾ പറഞ്ഞ കാര്യത്തെ ഞാൻ പരിപൂർണമായി നിഷേധിച്ചത്. ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല.

കൂടുതൽ ഡീറ്റെയിൽസ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാൻ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ല നിങ്ങൾ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കു എന്ന്. അതിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോൾ ഈ വിഷയം വന്നപ്പോൾ ഞാൻ ഇത് എന്റെ ഇൻസ്റ്റയിൽ നോക്കിയപ്പോൾ അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ല. ഇതാണ് മൂന്നാമത്തെ പരാതിക്കാരി എന്ന് പോലും അറിയില്ല.
ഈ വിഷയത്തിൽ ഞാൻ അവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് താങ്കളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. തീർച്ചയായും ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകും. അത് താങ്കൾക്ക് എതിരെ അല്ല, എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു എന്നെ അപമാനിച്ചതിനാണ്. മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവും എനിക്കില്ല. ഞാൻ എല്ലാ കാര്യത്തിലും സത്യസന്ധത പുലർത്തുന്ന ആളാണ്. സത്യം ആണെങ്കിൽ സത്യം ആണെന്ന് പറയാൻ ഒട്ടും ഭയമില്ല...''












Click it and Unblock the Notifications