രാഹുലിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്ന് റിനി ആന്‍ ജോര്‍ജ്
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒരു യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒന്നിലധികം സ്ത്രീകളാണ് നേരത്തെ മുതല്‍ രാഹുലിന് എതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴാണ് ഒരാള്‍ രാഹുലിനെതിരേ രേഖാമൂലം പരാതി നല്‍കുന്നത്. ഇതോടെ ഇത്രയും കാലം പരാതിയില്ലെന്നു പറഞ്ഞ് പിടിച്ചുനിന്ന രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും വെട്ടിലായിരിക്കുകയാണ്. ഇനി രാഹുലിന്റെ ഭാവിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അഴിക്കുള്ളിലേക്കാണോ അതോ രാഷ്ട്രീയ ജീവിതത്തിലെ പതനമാണോ കാത്തിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ അറിയാം.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ആദ്യകാലത്ത് ആരോപണങ്ങള്‍ ഉന്നയിച്ച ഒരാളായിരുന്നു മുന്‍ മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ്. രാഹുലിന്റെ പേരു പറയാതെ സൂചനകള്‍ നല്‍കിയായിരുന്നു റിനി ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ വലിയ സൈബര്‍ അധിക്ഷേപമാണ് താന്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിനി കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളില്‍ വെളിപ്പെടുത്തി. ഒരാള്‍ മാത്രമല്ല രാഹുലില്‍ നിന്ന് ദുരനുഭവം നേരിട്ടിട്ടുള്ളതെന്നും അതിജീവിതമാര്‍ ഇനിയും മുന്നോട്ടു വരണമെന്നും റിനി ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തനിക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയാണ് ആരോപണമുന്നയിച്ചത് എന്നു വരെ പറഞ്ഞു. പേരെടുത്ത് പറയാതിരുന്നിട്ടും നേരിടേണ്ടി വന്നത് വലിയ ആക്രമണമാണ്. അപ്പോള്‍ പേര് പറഞ്ഞ് രംഗത്തെത്തിയവരുടെ അവസ്ഥ എന്തായിരിക്കും? റിനി ചോദിച്ചു. റിനിയുടെ പിതാവ് സിപിഎം അംഗമായതിനാല്‍ ഇത് ഗൂഡാലോചനയാണെന്നു വരെ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. സൈബര്‍ ആക്രണണങ്ങള്ക്കെതിരേ റിനി പരാതി നല്‍കുകയും ചെയ്തു.
'ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുകയും, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണ്. അങ്ങനൊരു ആള് ഒരിക്കലും ജനപ്രതിനിധി ആയി തുടരാന്‍ പാടില്ല. ഏത് പാര്‍ട്ടിക്കാരനായാലും അതിന് അര്‍ഹരല്ല. രാഷ്ട്രീയത്തിലും നില്ക്കാന് യോഗ്യരല്ല. അതല്ലെങ്കില്‍ ആ വ്യക്തി തെറ്റ് തിരുത്തി ജനങ്ങളോടും ആ സ്ത്രീകളോടും മാപ്പ് പറയാന്‍ തയ്യാറാകണം' - റിനി പറഞ്ഞു. പല സ്ത്രീകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നവെന്നും തനിക്കുണ്ടായ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞതിലൂടെ മറ്റ് സ്ത്രീകള്‍ക്കും തുറന്ന് പറയാനുള്ള സാഹചര്യമുണ്ടായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും റിനി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിക്ക് പീഡന പരാതി നല്കിയ യുവതിയുടെ മൊഴി ശേഖരിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് മൊഴി എടുത്തത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications