കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ വോട്ടുകള്‍ കൂടിയത് 4 മണ്ഡലങ്ങളില്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് പ്രതീക്ഷ

Google Oneindia Malayalam News

Recommended Video

cmsvideo
വനിതാ വോട്ടുകള്‍ കൂടിയത് 4 മണ്ഡലങ്ങളില്‍

തിരുവനന്തപുരം: വനിതാ വോട്ടുകള്‍ വര്‍ധിച്ചെന്ന വിലയിരുത്തലുകള്‍ സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശബരിമല വിഷയം ആളിക്കത്തിയത് കൊണ്ടാണ് വനിതാ വോട്ടുകള്‍ വര്‍ധിച്ചതെന്ന വാദമാണ് യുഡിഎഫും എന്‍ഡിഎയും ഉന്നയിച്ചത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അതല്ലെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. സിപിഎമ്മിനും എല്‍ഡിഎഫിനും ഈ കണക്കുകള്‍ മുന്‍തൂക്കം നല്‍കുന്നുമുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ അല്ല വനിതാ വോട്ടുകള്‍ വര്‍ധിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് വനിതകള്‍ വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ തങ്ങള്‍ക്കെതിരായി വോട്ട് ചെയ്‌തെന്ന് സിപിഎം ആശങ്കപ്പെടേണ്ടതില്ല. അതേസമയം രാഹുല്‍ ഗാന്ധിയുടെ വരവ് വലിയ സ്വാധീനം കേരളത്തില്‍ ചെലുത്തില്ലെന്നും പാര്‍ട്ടിക്ക് ഉറപ്പിക്കാം.

പോളിംഗ് ശതമാനം ഉയര്‍ന്നു

പോളിംഗ് ശതമാനം ഉയര്‍ന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനം ഉയര്‍ന്നതിന് കാരണം ശബരിമല വിഷയമാണെന്ന വ്യാഖ്യാനം ശരിയാവാനിടയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശബരിമല വലിയം ചര്‍ച്ചയാവാതിരുന്ന വടക്കന്‍ മണ്ഡലങ്ങളില്‍ പോളിംഗ് കുത്തനെ കൂടിയപ്പോള്‍ ഇക്കാര്യം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട തിരുവനന്തപുരത്ത് താരതമ്യേന കുറഞ്ഞ വര്‍ധനയാണ് വോട്ടിംഗ് നിരക്കിലുണ്ടായത്. സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ് ഏറ്റവും കുറവ് രേഖപ്പെടുത്തിയതും തിരുവനന്തപുരത്താണ്.

ശബരിമല സിപിഎമ്മിനെ ബാധിക്കുമോ?

ശബരിമല സിപിഎമ്മിനെ ബാധിക്കുമോ?

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് വോട്ടര്‍മാരെ, പ്രത്യേകിച്ചും സ്ത്രീകളെ കൂട്ടത്തോടെ പോളിംഗ് ബൂത്തില്‍ എത്തിച്ചു എന്നാണ്, വോട്ടിംഗ് ശതമാനം ഉയര്‍ന്നതിന് പിന്നാലെയുണ്ടായ വ്യഖ്യാനം. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാവുമെന്ന് ഇരു മുന്നണികളും പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും പറയുന്നത് പോലെ ഇത് ഏശില്ലെന്നാണ് വ്യക്തമാകുന്നത്. ശബരിമല ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളിലല്ല, സ്ത്രീവോട്ടര്‍മാരുടെ എണ്ണം കുത്തനം ഉയര്‍ന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്ത്രീവോട്ടര്‍മാര്‍ വര്‍ധിച്ചു

സ്ത്രീവോട്ടര്‍മാര്‍ വര്‍ധിച്ചു

സ്ത്രീവോട്ടര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് വടകരയിലാണ്. 85.9 ശതമാനം സ്ത്രീവോട്ടര്‍മാരുടെ എണ്ണം. ഇവിടെ ശബരിമല കാര്യമായ തിരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. ശബരിമല മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായ തിരുവനന്തപുരത്ത് 72.7 ശതമാനം സ്ത്രീകളാണ് വോട്ട് ചെയ്തത്. വടകര, പൊന്നാനി, ആറ്റിങ്ങല്‍, കാസര്‍കോട്, മണ്ഡലങ്ങളിലാണ് പുരുഷന്‍മാരേക്കാള്‍ കൂടുതലായി വന്‍ തോതില്‍ സ്ത്രീകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ ട്രെന്‍ഡാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

വടകരയില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതലായി 89,546 സ്ത്രീകളാണ് വോട്ട് ചെയ്യാനെത്തിയത്. പൊന്നാനിയില്‍ 83546 സ്ത്രീകളാണ് വോട്ട് ചെയ്യാനെത്തിയത്. ആറ്റിങ്ങള്‍ 81550, കാസര്‍കോട് 81281 എന്നിങ്ങനെയാണ് പുരുഷന്‍മാരേക്കാള്‍ കൂടുതലായി വോട്ട് ചെയ്ത് സ്ത്രീകളുടെ കണക്കുകള്‍. ഇതില്‍ ആറ്റിങ്ങലില്‍ മാത്രമാണ് ശബരിമല മുഖ്യപ്രചാരണ വിഷയമായി ഉയര്‍ന്നുവന്നത്. ശബരിമല പ്രചാരണത്തില്‍ മുന്നില്‍ നിന്ന തിരുവനന്തപുരത്ത് പുരുഷന്‍മാരെ അപേക്ഷിച്ച് അധികമായി വന്ന സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 23284 മാത്രമാണ്.

ബിജെപിക്ക് തെറ്റി

ബിജെപിക്ക് തെറ്റി

ബിജെപി മുന്നോട്ട് വെച്ച എല്ലാ കണക്കുകളും തെറ്റുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പത്തനംതിട്ടയില്‍ 40892 സ്ത്രി വോട്ടര്‍മാരാണ് കൂടുതലായി വന്നത്. അവിടെയും കാര്യമായ നേട്ടം ബിജെപിക്ക് ലഭിക്കില്ല. അതേസമയം തൃശൂരിലാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും സാധ്യത ബിജെപിക്കുള്ളത്. ഇവിടെ പുരുഷന്‍മാരെ അപേക്ഷിച്ച് 62954 സ്ത്രീകള്‍ വോട്ട് ചെയ്യാനെത്തി. ശബരിമലയേക്കാല്‍ മറ്റ് കാരണങ്ങളാവാം പോളിംഗ് ശതമാനം ഉയരാന്‍ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ശക്തമായി ഇത്തവണ നടന്നിട്ടുണ്ട്. സിപിഎമ്മിന് വളരെ പ്രതീക്ഷ നല്‍കുന്ന ഘടകമാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സിപിഎമ്മിന് വമ്പന്‍ ജയം സമ്മാനിച്ചിരുന്നു. പോളിംഗ് ശതമാനം ഉയര്‍ന്ന മണ്ഡലങ്ങളില്‍ നല്ലൊരു പങ്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ നിര്‍ണായക ശക്തിയാവും. ഗള്‍ഫ് കുടിയേറ്റമാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന. പുരുഷന്‍മാര്‍ വലിയ തോതില്‍ തിരിച്ചെത്തിയതാണ് വോട്ടിംഗ് വര്‍ധിക്കാന്‍ കാരണമെന്നും സൂചനയുണ്ട്. കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീകളുടെ എണ്ണവും കുറവാണ്.

7 സീറ്റില്‍ ജയം

7 സീറ്റില്‍ ജയം

സിപിഎം വിലയിരുത്തലില്‍ സംസ്ഥാനത്ത് ഏഴ് സീറ്റില്‍ വിജയം ഉറപ്പാണെന്ന് പറയുന്നു. നാല് മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ടെന്നും സിപിഎം നേതൃയോഗം വിലയിരുത്തുന്നു. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കിയാണ് ഈ നിഗമനത്തിലെത്തിയത്. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍, മണ്ഡലങ്ങളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ജയസാധ്യതയുള്ളത്. മലപ്പുറവും വയനാടും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യത തള്ളിക്കളയാനാകില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഗായകന്‍ ദലര്‍ മെഹന്ദി ബിജെപിയില്‍... സണ്ണി ഡിയോളിന് പിന്നാലെ മാസ് എന്‍ട്രി, പഞ്ചാബില്‍ നേട്ടം!!ഗായകന്‍ ദലര്‍ മെഹന്ദി ബിജെപിയില്‍... സണ്ണി ഡിയോളിന് പിന്നാലെ മാസ് എന്‍ട്രി, പഞ്ചാബില്‍ നേട്ടം!!

English summary
rise in women voting not a setback for cpm makes gain for patry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X