'പ്രവീണിനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി റിഷാന മർദ്ദിച്ചു'; ആരോപണവുമായി കുടുംബം
പ്രവീൺ നാഥിന്റെ ആത്മഹത്യയിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി പ്രവീണിന്റെ കുടുംബം. റിഷാന പ്രവീൺ നാഥിനെ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രവീൺ നാഥിൻറെ കുടുംബം ആരോപിച്ചു. റിഷാനയ്ക്കെതിരെ പരാതി നൽകുമെന്നും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി.
'പ്രവീണിന് കടുത്ത ശാരീരിക മർദ്ദനം ഉണ്ടായിട്ടുണ്ട്. കയ്യിലും കഴുത്തിലും തലയിലുമെല്ലാം പാടുകൾ ഉണ്ടായിട്ടുണ്ട്.മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭക്ഷണം ഇറക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ കാണിച്ച രേഖകൾ ഉണ്ട്. അവന്റെ ഭാര്യ അവനെ കെട്ടിയിട്ട് തുണിയിൽ വായി തിരുകി മർദ്ദിച്ചുവെന്ന് പറഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു. അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് ഡിവോഴ്സ് ആകുന്നുവെന്ന് പറഞ്ഞ് പ്രവീൺ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്. അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് അവൾ ഭീഷണിപ്പെടുത്തി അത് പിൻവലിപ്പിച്ചത്', പ്രവീണിന്റെ സഹോദരൻ പുഷ്പൻ പറഞ്ഞു.

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരവെയായിരുന്നു മരണം.
കടുത്ത സൈബർ ആക്രമണത്തെ തുടർന്നാണ് പ്രവീൺ ആത്മഹത്യ ചെയ്തത് എന്നായിരുന്നു വാർത്തകൾ.
റിഷനുമായി വേർപിരിയുകയാണെന്ന് കാണിച്ച് പ്രവീൺ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കിട്ടിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ മാധ്യമങ്ങൾ ഇത് വാർത്തയാക്കി. ഇതോടെ വാർത്തകൾ തെറ്റാണെന്നും മാനസികമായി തളർന്നപ്പോൾ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നുവെന്നും വ്യക്തമാക്കി പ്രവീൺ രംഗത്തെത്തിയിരുന്നു. അതേസമയം സംഭവത്തിന് ഷേഷം പ്രവീൺ കുമാറിനെതിരെ കടുത്ത സംബർ ആക്രമണമാണ് ഉണ്ടായത്.
കഴിഞ്ഞ വാലന്റൈസ് ദിനത്തിലായിരുന്നു റിശാനയും പ്രവീണും വിവാഹിതരായത്.അതിനിടെ പ്രവീണിന്റെ മരണത്തിന് പിന്നാലെ റിഷാനയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മിസ് മലബാറാണ് റിഷാന ഐഷു.
അതേസമയം പ്രവീൺനാഥിന്റെ അന്ത്യചടങ്ങുകൾക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ മുൻകയ്യിൽ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. ഉച്ചക്ക് 12 മുതൽ ഒരു മണി വരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് അവസരമുണ്ടാക്കിയിട്ടുണ്ട്. ഉച്ചക്ക് മൂന്നു മണിക്ക് പാലക്കാട് നെന്മാറയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications