ബാറുകൾ പൂട്ടിയതുകൊണ്ട് ലഹരി ഉപയോഗം കുറഞ്ഞോ?കണക്കുകൾ നിരത്തി എക്സൈസ്!
തിരുവനന്തപുരം: ബാറുകൾ പൂട്ടിയത് മൂലം ലഹരി ഉപയോഗം കുറഞ്ഞില്ലെന്ന കണക്കുകൾ നിരത്തി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്. മദ്യമില്ലാതായതോടെ ലഹരിക്കായി മറ്റ് മാർഗം തേടാനുള്ള പ്രവണത വളരെയധികം വർധിച്ചെന്നാണ് കണക്കുകൾ നിരത്തി എക്സൈസ് കമ്മീഷണർ വിലയിരുത്തുന്നത്.
ബാറുകൾ പൂട്ടിയ ശേഷം ലഹരി കേസുകൾ നാലിരട്ടിയായി വർധിച്ചു. വ്യാജവാറ്റിനുള്ള പ്രവണത കൂടിയെന്നും ഋഷിരാജ് സിങ് തൃശൂരിൽ പറഞ്ഞു. 2016ൽ 950 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിടത്ത് ഈ വർഷമുണ്ടായത് 4000 കേസുകളാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ കാറിൽ കടത്തിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷമാണ് യുഡിഎഫിന്റെ മദ്യനയം ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ ഗുണം ചെയ്തില്ലെന്ന കരത്തിൽ ഋഷിരാജ് സിങ് പറഞ്ഞത്.

വ്യാജമദ്യക്കടത്തുമായി ബന്ധപ്പെട്ട് കേസുകളുടെയെണ്ണം ഇരുപത്തയ്യായിരം കടന്നു. ഒരുദിവസം ശരാശരി രണ്ടായിരം ലിറ്റർ വരെ വ്യാജ വാറ്റ് പിടികൂടുന്നു. ഈ വർധനവ് ഗൗരവകരമായ സൂചനയാണെന്നും കമ്മീഷണർ പറയുന്നു. അതേസമയം കേരളത്തിലെ ദേശീയപാതയോരത്തെ ബാറുകൾ തുറക്കാനുള്ള അനുമതി കൊടുത്ത സർക്കാരിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications