കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫയര്‍ഫോഴ്സില്‍ വനിതകളും, തലവനായി ഋഷിരാജ് സിങ് ?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന്റെ തലവനായ ഋഷിരാജ് സിങിനെ ഫയര്‍ഫോഴ്‌സ് തലപ്പത്തേയ്ക്ക് മാറ്റാന്‍ നീക്കം നടക്കുന്നതിയി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഡിജിപി പദവി നല്‍കി സംസ്ഥാന ഫയര്‍ഫോഴ്‌സിന്റെ തലൈവനായി ഋഷിരാജ് സിങിനെ നിയമിയ്ക്കാനാണ് നീക്കം. ഇതിന് പുറമെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകളെ ഫയര്‍ഫോഴിലേയ്ക്ക് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

സ്ത്രീകളെ ഉള്‍പ്പെടുത്തി ഫയര്‍ഫോഴിസില്‍ കാര്യമായ മാറ്റം വരുത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ജൂനിയര്‍ ഫയര്‍ ഫൈറ്റര്‍ (ഫയര്‍ വുമണ്‍) എന്ന പേരിലാണ് സ്ത്രീകളെ ഫയര്‍ഫോഴ്‌സില്‍ എടുക്കുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്ക് ഫയര്‍ഫോഴ്‌സില്‍ ഇതുവരേയും അവസരം ലഭിച്ചിട്ടില്ല.

Rishiraj Singh

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റപ്പോള്‍ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പടികൂടുകയും ഹെല്‍മെറ്റ് കര്‍ശനമാക്കുകയും ചെയ്താണ് ഋഷിരാജ് സിങ് സിംഹമെന്ന വിളിപ്പേര് നേടിയത്. പിന്നീട് വന്‍കിട വൈദ്യുതി മോഷണം പിടികൂടി വൈദ്യുതി വകുപ്പിലെ വിജിലന്‍സ് വിഭാഗം തലവന്റെ ദൗത്യവും സിങ് ഗംഭീരമാക്കി വരികയാണ്.

കോടിക്കണക്കിന് രൂപയുടെ ലാഭമാണ് സിങ് ഉണ്ടാക്കി കൊടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ ചിലര്‍ക്ക് തലവേദനയാവുകയാണെന്നാണ് അറിയുന്നത്. ഫയര്‍ഫോഴ്‌സിലേയ്ക്ക് മാറ്റി ഋഷിരാജ് സിങിനെ ഒതുക്കാനാണ് പദ്ധതിയെന്നും അറിയുന്നു.

English summary
Rishiraj Singh may appoint as DGP in Fire Force Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X