കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് തലപ്പത്തെ അഴിച്ചുപണി ഋഷിരാജ് സിങ്ങിനും അതൃപ്തി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ അഴിച്ചുപണിയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനും അതൃപ്തി. അഴിച്ചുപണിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയതായി അദ്ദേഹം പറഞ്ഞു.

ജയില്‍ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറ തന്നെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കി നിയമിച്ചതില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഋഷിരാജ് സിങ്ങും അതൃപ്തിയുമായി രംഗത്തുവരുന്നത്.

rishiraj sing

ഡിജിപി പദവിയിലുള്ള തന്നെ, എഡിജിപി വഹിച്ച തസ്തികയിലേക്ക് മാറ്റിയത് തരം താഴ്ത്തലായെന്നും ലോക്‌നാഥ് ബെഹ്‌റയുടെ പരാതിയില്‍ പറയുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരെ കണ്ട് പരാതി അറിയിച്ച ലോക്‌നാഥ് ബെഹ്‌റ, അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.

തന്നെ വിജിലന്‍സ് ഡയറക്ടര്‍ ആക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ നേരത്തേ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാതെ എഡിജിപി ആയിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് തലപ്പത്തേക്ക് കൊണ്ടുവരുകയായിരുന്നു. ആതാണ് ലോക്‌നാഥ് ബെഹ്‌റയേയും ഋഷിരാജ് സിങ്ങിനേയും ചൊടുപ്പിച്ചിരിക്കുന്നത്.

എന്നാല്‍ എഡിജിപിയെ ആറുമാസത്തേക്ക് വിജിലന്‍സ് ഡയറക്ടറായി നിയമിക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

English summary
Rishi Raj Singh, appointed as the jail DGP, Thursday refused to assume office. He disagreed to accept the post for allegedly violating service rules. He has given a letter to Chief Secretary Jiji Thomson pointing it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X