Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും ഊഹാപോഹം മാത്രം; യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നതിന് തെളിവില്ലെന്ന് ഋഷിരാജ് സിംഗ്

കോഴിക്കോട്: സിനിമ സെറ്റുകളില്‍ ഉപയോഗം വ്യാപകമാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സംസ്കാരിക് വകുപ്പ് മന്ത്രി എകെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷെയിന്‍ നിഗം വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ നിര്‍മാതാക്കള്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എക്സൈസ് വകുപ്പ് ചില മലയാള സിനിമ സെറ്റുകളില്‍ പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആരോപണങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. വിശദാംശങ്ങള്‍ ഇങ്ങനെ..

വെറും ഊഹാപോഹം

വെറും ഊഹാപോഹം

മലയാ സിനിമാ പ്രവര്‍ത്തകര്‍ക്കടിയില്‍ ലഹരിമരുന്ന ഉപയോഗം വ്യാപകമാണെന്ന ആരോപണം വെറും ഊഹാപോഹം മാത്രമാമെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. ഇക്കാര്യത്തില്‍ യാതൊരു തെളിവും ഇല്ലെന്നും ഒരു മലയാളം ന്യൂസ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.

ഋഷിരാജ് സിംങ് പറഞ്ഞത്

ഋഷിരാജ് സിംങ് പറഞ്ഞത്

'പ്രചരിപ്പിക്കപ്പെടുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഊഹാപോഹങ്ങള്‍ വച്ച് എന്തു ചെയ്യാനാകും. താന്‍ എ​ക്സൈസ് കമ്മീഷണരായിരുന്നപ്പോഴും ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടില്ല'- ഋഷിരാജ് സിംങ് പറഞ്ഞു.

പരിഹാരമുണ്ടാകേണ്ടത്

പരിഹാരമുണ്ടാകേണ്ടത്

ലഹരിമ ഉപയോഗം പോലീസ് സംവിധാനത്തെക്കൊണ്ട് മാത്രം തടയാന്‍ കഴിയില്ല. സ്കൂളുകളില്‍ അധ്യാപകര്‍, ഹോസ്റ്റലുകളില്‍ വാര്‍ഡന്‍, വീട്ടീല്‍ രക്ഷിതാക്കള്‍ തുടങ്ങി അതത് മേഖലകളില്‍ നിന്നാണ് പ്രധാനമായും പരിഹാരമുണ്ടാകേണ്ടതെന്നും ഋഷിരാജ് സിങ് പറഞ്ഞു.

ഹിഡന്‍ അജണ്ട

ഹിഡന്‍ അജണ്ട

ഷെയ്ന്‍ നിഗത്തിന് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച ലഹരി ആരോപണത്തിനു പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ടെന്ന് മാതാവ് സുനില നേരത്തെ ആരോപിച്ചിരുന്നു. മലയാള സിനിമയിലെ ചെറുപ്പക്കാരെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.

തെളിവ് പുറത്ത് വിടണം

തെളിവ് പുറത്ത് വിടണം

മലയാള സിനിമയിലെ യുവതലമുറയെ മൊത്തം അടച്ചാക്ഷേപിക്കുന്ന രീതിയിലുള്ള ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും മന്ത്രി എകെ ബാലനും ആവശ്യപ്പെട്ടിരുന്നു.

പരിശോധന നടത്തും

പരിശോധന നടത്തും

മയക്ക് മരുന്നിന്‍റേയും കഞ്ചാവിന്‍റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളിലും പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേ രൂപത്തില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ മന്ത്രി നേരത്തെ പറഞ്ഞിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+