'സിങ്കം' കീഴടങ്ങി, ബെഹ്‌റയും... രണ്ട് പേരും ചുമതലയേറ്റു
തിരുവനന്തപുരം: ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ച് മാറി നിന്ന രണ്ട് ഡിജിപിമാരും ഒടുവില്‍ സര്‍ക്കാരിന് വഴങ്ങി. ജയില്‍ ഡിജിപിയായി ഋഷി രാജ് സിങ്ങിനേയും അഗ്നിശമനസേന ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റയും ചുമതലയേറ്റു.
സര്‍ക്കാര്‍ ഉത്തരവ് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചുമതലയേല്‍ക്കാതെ വിട്ട് നില്‍ക്കുകയായിരുന്നു ഇരുവരം. ഡിസംബര്‍ 18 വരെ അവധിയ്ക്ക് അപേക്ഷയും നല്‍കിയിരുന്നു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ പിടിവാശിയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിയമന കാര്യങ്ങള്‍ ഉദ്യോഗസ്ഥരല്ല, സര്‍ക്കാരാണ് തീരുമാനിയ്ക്കുക എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിയ്ക്കുകയും ചെയ്തു.

ഡിസംബര്‍ എട്ടിന് ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിയ്ക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അന്ത്യശാസനം. ഇതോടെ ഋഷിരാജ് സിങ്ങും ലോക്‌നാഥ് ബെഹ്‌റയും കീഴടങ്ങുകയായിരുന്നു.
ഡിജിപി കേഡറിലുള്ള വിജിലന്‍സ് ഡയറക്ടറുടെ പോസ്റ്റില്‍ എഡിജിപിയെ നിയമിയ്ക്കുകയും എക്‌സ് കേഡറിലുള്ള തസ്തികകളില്‍ തങ്ങളെ നിയമിയ്ക്കുകയും ചെയ്തതാണ് സിങ്ങിനേയും ബെഹ്‌റയേയും ചൊടിപ്പിച്ചത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാരിന്റെ ഉത്തരവ് എന്നായിരുന്നു ആരോപണം. ചട്ടവിരുദ്ധമായ നിയമനം തങ്ങളുടെ ശമ്പളത്തേയും പെന്‍ഷനേയും ബാധിയ്ക്കുമെന്നും പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications