ബിഎസ്എഫിലേക്കില്ലെന്ന് ഋഷിരാജ് സിങ്; കേരളത്തില്‍ തന്നെ തുടരും
തിരുവനന്തപുരം: ബിഎസ്എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി നിയമിതനായ ഋഷിരാജ് സിങ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ് ഋഷിരാജ് സിങിനെ ബിഎസ്എഫ് എഡിജിപിയായി നിയമിച്ചിരിക്കുന്നത്.
സിബിഐയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാട്ടി ഋഷിരാജ് സിങ് കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു എന്നാല്‍ അതിര്‍ത്തി രക്ഷാ സേനയായ ബിഎസ്എഫിലാണ് കേന്ദ്രം നിയമനം നല്‍കിയത്.

സിബിഐയിലേക്കാണ് അപേക്ഷിച്ചതെന്നും അത് ലഭിക്കാത്തതിനാല്‍ കേരളത്തില്‍ തന്നെ തുടരുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.നിലവില്‍ സംസ്ഥാന ജയില്‍ വകുപ്പ് മേധാവിയാണ് ഋഷിരാജ് സിങ്. സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങും 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.












Click it and Unblock the Notifications