കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷിരാജ് സിംഗ് പൊലീസിലേക്ക് മടങ്ങിവരുന്നു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് നിയമങ്ങളില്‍ കാതലായ പരിഷ്‌കരണങ്ങള്‍ നടത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ക്രമസമാധാന ചുമതലയുള്ള തസ്തികയിലേക്ക് മാറ്റാന്‍ തീരുമാനം. പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് സംസ്ഥാന പോലീസില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ഡിജിപി റാങ്കിലുള്ളവര്‍ മുതല്‍ എസ്പിമാരെ വരെ സ്ഥലം മാറ്റാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. അവസാനഘട്ട മാറ്റങ്ങള്‍ക്കുശേഷം പട്ടിക മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി അയയ്ക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം ഒരേതസ്തികയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവരേയും സ്വന്തം ജില്ലയിലുള്ളവരേയും മാറ്റണമെന്നതിനാല്‍ ദക്ഷിണമേഖലാ അഡീ. ഡിജിപി എ ഹേമചന്ദ്രന് താത്കാലികമായി മറ്റൊരു ചുമതല നല്‍കിയേക്കും.

Rishiraj Singh

ചില സോണല്‍ ഐ ജിമാരെയും കമ്മീഷണര്‍മാരെയും മാറ്റുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്. തൃശൂര്‍ റൂറല്‍, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് അടക്കം ചില ജില്ലാ പോലീസ് സൂപ്രണ്ടുമാരെ മാറ്റിനിയമിക്കുന്നതും പരിഗണനയിലാണ്.

അതേ സമയം, മോട്ടോര്‍വാഹന വകുപ്പില്‍ ജീവനക്കാരനായ കെപിസിസി ഭാരവാഹിയുടെ മരുമകനെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഋഷിരാജ്‌സിങ്ങിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ട്രാഫിക് ഐ ജിയുടെ തസ്തിക എ ഡി ജി പിയുടേതാക്കി ഉയര്‍ത്തി ഋഷിരാജ്‌സിങ്ങിനെ നിയമിക്കാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ ചില മന്ത്രിമാര്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ട്. ഋഷിരാജ് സിങ്ങിന് പകരമായി വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍ ശ്രീലേഖയെയാണ് പരിഗണിക്കുന്നത്.

English summary
Transport Commissioner Rishiraj Singh back to Kerala police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X