കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷിരാജ് സിങ് മോദിയുടെ സുരക്ഷാസംഘത്തിലേക്ക്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംഘത്തിലേക്ക്. കേന്ദ്രത്തിലേക്ക് ഡപ്യൂട്ടേഷനു വേണ്ടി സിംങ് ഏതാനും മാസങ്ങളായി ശ്രമിക്കുകയായിരുന്നെന്നും പത്ത് ദിവത്തെ അവധി വാങ്ങി ദില്ലിയില്‍ പോയത് ഇതിനു വേണ്ടിയായിരുന്നുവെന്നുമാണ് കേള്‍ക്കുന്നത്.

ആര്യാടന്‍ മുഹമ്മദ് ഗതാഗതി മന്ത്രിയായിരിക്കെ പ്രത്യേക താത്പര്യം എടുത്താണ് ഋഷിരാജ് സിങിനെ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായി നിമിച്ചത്. സിങ്കത്തിന്റെ കര്‍ശന ഗതാഗത പരിഷ്‌കരണങ്ങള്‍ക്ക് ആര്യാടന്‍ പൂര്‍ണ പിന്തുണയും നല്‍കി. എന്നാല്‍ ഗതാഗതമന്ത്രി മാറിയതോടെ സിങും പിന്‍വലിഞ്ഞു. ഗതാഗതനിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറിന് ശ്രദ്ധയില്ലെന്നായിരുന്നു ഋഷിരാജ് സിങിന്റെ പരാതി.

rishiraj-singh

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് പോകാനുള്ള സിങിന്റെ താത്പര്യത്തിന് അനുയോജ്യസമയമായി. മോദി സര്‍ക്കറില്‍പെട്ട പല സിവില്‍ സര്‍വീസുമാരും സിങിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇക്കാര്യത്തെ കുറിച്ചെല്ലാം സംസാരിക്കാന്‍ വേണ്ടിയാണ് സിങ്കം ദില്ലിയിലേക്ക് പോയത്. അതിനിടയില്‍ സീറ്റ് ബെല്‍റ്റിനെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്ന് വീണ്ടും അവധി നീട്ടി.

കേന്ദ്രഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടമരണം നടന്ന സാഹചര്യത്തില്‍ കാറിന്റെ പിന്‍സീറ്റിലിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നാണ് ഋഷിരാജ് സിങിന്റെ ഇപ്പോഴുള്ള ആവശ്യം. എന്നാല്‍ നിയമസഭയില്‍ ഭരണകക്ഷിയിലെ എം എല്‍ എമാര്‍ തന്നെ നിയമത്തിനെതിരെ രംഗത്ത് വന്നതോടെ നിയമം നടപ്പാക്കാന്‍ ഉത്തരവിട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനോട് ആലോചിക്കപോലും ചെയ്യാതെ ഗതാഗതമന്ത്രി നിയമം പിന്‍വലിക്കുകയായിരുന്നു.

English summary
Rishiraj Singh going to prime minister Narendra Modi's security group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X