ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍
തൃശൂര്‍ : വിവാദങ്ങളുടെ തോഴനായി മാറിയ എഡിജിപി ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍. വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ സത്ക്കാരത്തില്‍ പങ്കെടുത്തതാണ് ഋഷിരാജ് സിങ്ങിനെ വീണ്ടും വിവാദത്തില്‍പ്പെടുത്തിയത്.
തൃശൂര്‍ കണ്ടാണിശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ വിജീഷിന്റെ വീട്ടിലാണ് ഋഷിരാജ് സിംഗ് എത്തിയത്.കാര്‍ഗില്‍ വിജയദിവസവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് ഋഷിരാജ് സിങും സഹപ്രവര്‍ത്തകരും വിജീഷിന്റെ വീട്ടിലെത്തിയത്.

കാര്‍ഗില്‍ വിജയ് ദിവസിന്റെ ഭാഗമായി മുന്‍ സൈനികര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘടനായായ ദേശസ്‌നേഹിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഋഷിരാജ് സിങ് അവിടെ എത്തിയതെന്നും വിജീഷ് കേസില്‍ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ഋഷിരാജ് സിങ്ങിനെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ പിന്തുണ തേടിയാണ് ഋഷിരാജ് സിങ് ശ്രമിച്ചതെന്നും സംഭവം പ്രതിഷേധാര്‍ഹമാണെന്നും സിപിഎം ആരോപിച്ചു.












Click it and Unblock the Notifications