Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിങ്കത്തിന്' സര്‍ക്കാരിന്റെ 'ഭീഷണി'... വഴങ്ങുമോ? കാത്തിരുന്ന് കാണാം

തിരുവനന്തപുരം: 'സിങ്കം' എന്ന പേര് കേട്ടാല്‍ മലയാളികളുടെ മനസ്സിലേയ്ക്ക് വരിക തമിഴ് സൂപ്പര്‍ ഹിറ്റ് സിനിമയായ 'സിങ്കം' ആയിരിയ്ക്കില്ല. ഋഷി രാജ് സിങ്ങിനെ ആയിരിയ്ക്കും. കാരണം എന്താണ് പോലീസ് എന്ന് മലയാളികള്‍ക്ക് കാണിച്ച് തന്നിട്ടുള്ള അപൂര്‍വ്വം പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇദ്ദേഹം.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരും 'സിങ്കവും' തമ്മില്‍ അല്‍പം പ്രശ്‌നത്തിലാണ്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും പുതിയ നിയമനം സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ട്. ഈ വിഷയത്തില്‍ ഋഷിരാജ് സിങ് അവധിയില്‍ പ്രവേശിച്ചിരിയ്ക്കുകയാണ്.

ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ലോക്‌നാഥ് ബെഹ്‌റയും പ്രതിഷേധ അവധിയിലാണ്. എന്നാല്‍ ഡിസംബര്‍ 8 ന് ചുമതലയേറ്റില്ലെങ്കില്‍ വേറെ ആളുകളെ നിയമിയ്ക്കും എന്നാണ് സര്‍ക്കാരിന്റ ഭീഷണി.

സിങ്ങും ബെഹ്‌റയും

സിങ്ങും ബെഹ്‌റയും

ജയില്‍ ഡിജിപി ആയിരുന്ന ലോക്‌നാഥ ബെഹ്‌റയെ അഗ്നിശമന സേന ഡിജിപി ആയാണ് നിയമിച്ചത്. ഋഷി രാജ് സിങ്ങിനെ ജയില്‍ ഡിജിപി ആയും.

എന്തിന് പ്രതിഷേധം

എന്തിന് പ്രതിഷേധം

വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഡിജിപി കേഡറില്‍ ഉള്ളതാണ്. എന്നാല്‍ സര്‍ക്കാരാകട്ടെ അവിടെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. ഇതാണ് സിങ്ങിന്റേയും ബെഹ്‌റയുടേയും പ്രശ്‌നം.

എക്‌സ് കേഡര്‍

എക്‌സ് കേഡര്‍

ജയില്‍ ഡിജിപിയുടേയും അഗ്നിശമന സേനാ ഡിജിപിയുടേയും സ്ഥാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിയ്ക്കാത്ത എക്‌സ് കേഡര്‍ ആണെന്നാണ് ഇവരുടെ ആക്ഷേപം.

അവധിയെടുത്തു, കത്ത് കൊടുത്തു

അവധിയെടുത്തു, കത്ത് കൊടുത്തു

സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് രണ്ട് ഡിജിപിമാരും ഡിസംബര്‍ 18 വരെ അവധിയില്‍ പ്രവേശിച്ചിരിയ്ക്കുകയാണ്. ഉത്തരവ് പുന:പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

ചുമതലയേറ്റില്ലെങ്കില്‍

ചുമതലയേറ്റില്ലെങ്കില്‍

ഡിസംബര്‍ എട്ടിന് ചുമതലയേറ്റില്ലെങ്കില്‍ ആ സ്ഥാനങ്ങളില്‍ വേറെ ആളുകളെ നിയമിയ്ക്കും എന്നാണ് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിയ്ക്കുന്നത്. ഉദ്യോഗസ്ഥരല്ല, സര്‍ക്കാരാണ് കാര്യങ്ങള്‍ തീരുമാനിയ്ക്കുക എന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ഐപിഎസ് അസോസിയേഷന്‍

ഐപിഎസ് അസോസിയേഷന്‍

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐപിഎസ് അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. സ്ഥാനക്കയറ്റം നല്‍കുന്നവര്‍ക്ക് അഹര്‍മായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു.

കീഴടങ്ങുമോ?

കീഴടങ്ങുമോ?

സര്‍ക്കാരുമായി ഒരു നേര്‍ക്ക് നേര്‍ യുദ്ധത്തിന് ഋഷിരാജ് സിങ്ങോ ലോക്‌നാഥ ബെഹ്‌റയോ നില്‍ക്കില്ലെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. ചുമതലയേല്‍ക്കണം എന്ന് ഐപിഎസ് അസോസിയേഷനും ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+