സിങ്കം സ്ഥാനമൊഴിയുന്നു, മുഖ്യനെ കണ്ടു
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഗതാഗത വകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. നീണ്ട അവധിക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് വിവരം ബോധിപ്പിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും സിങ് കൂടിക്കാഴ്ച നടത്തി.
പോലീസ് സേനയിലേക്ക് തിരിച്ചെത്താന്‍ ഋഷിരാജ് സിങ് ശ്രമം നടത്തുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ . ഇതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടതെന്നും പറയുന്നു.

കാറുകളിലെ പിന്‍ സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന നിയമം കര്‍ശനമാക്കിയതാണ് ഋഷി രാജ് സിങിനെ വീണ്ടും വിവാദത്തിലാക്കിയത്. നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് പറഞ്ഞ ഗതാഗതമന്ത്രി, കമ്മീഷണറോട് ആലോചിക്കുക പോലും ചെയ്യാതെ നിര്‍ദ്ദേശം പിന്‍വലിക്കുകയു ചെയ്തു. ഇതില്‍ ഋഷിരാജ് സിങ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള വടംവലിയില്‍ സിങും കക്ഷി ചേരുമോ എന്നാണ് ഇപ്പോള്‍ ഏവരും കാത്തിരിക്കുന്നത്. തിരുവഞ്ചൂരിനെതിരെ ഒളിയമ്പുകള്‍ എയ്യുന്നത് പതിവാക്കിയ ചെന്നിത്തല ഋഷിരാജ് സിങിനെ പോലീസ് സേനയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നുണ്ടത്രെ.
ഋഷി രാജ് സിങിന്റെ ഉത്തരവ് ഗതാഗത മന്ത്രി പിന്‍വലിച്ചെങ്കിലും ആ സമയത്ത് രമേശ് ചെന്നിത്തല സിങിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ കുബേരയിലൂടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച ചെന്നിത്തല സിങ്കമെന്ന ഇരട്ടപ്പേരുള്ള സിങിനെ പോലീസിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധ്യത ഏറെയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications