Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷിരാജ് സിങ് കേരളം വിടുന്നു; ഇനി സിബിഐയിലേക്ക്?

തിരുവനന്തപുരം: ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നയാള്‍ക്ക് ട്രാന്‍സ്ഫര്‍മാത്രം നല്‍കുന്നതാണ് പൊതുവില്‍ സര്‍ക്കാരുകളുടെ സമീപനം. രാഷ്ട്രീയക്കാരെയും മേലുദ്യോഗസ്ഥരെയും അനുസരിക്കാതെ നിയമം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിവാദങ്ങളും സ്ഥാനമാറ്റവും പതിവാണ്. അതുതന്നെയാണ് സിങ്കം എന്ന വിളിപ്പേരുള്ള ഋഷിരാജ് സിങ്ങിനും സംഭവിച്ചിരിക്കുന്നത്.

നിരന്തരം ഭരണ നേതൃത്വവുമായി ഉയര്‍ന്നു വരുന്ന വിവാദം ഋഷിരാജ് സിങ്ങിനെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിവാദങ്ങളെ തുടര്‍ന്ന് കേരളത്തിലെ സര്‍വീസ് ഒഴിവാക്കി സിബിഐയിലേക്ക് തിരിച്ചു പോകാന്‍ ഋഷിരാജ് സിങ് തയ്യാറെടുക്കുന്നതായി ചില മാധ്യമങ്ങള്‍ പറയുന്നു. നേരത്തെ സി.ബി.ഐ മുംബൈ സോണ്‍ ജോയിന്റ് ഡയറക്ടറായിരുന്നു ഋഷിരാജ് സിങ്.

rishiraj-singh-makes-helmet-compulsory-in-films

ഋഷിരാജ് സിങ് കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവരാന്‍ താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ പരിഗണിക്കാനാണ് കേന്ദ്രത്തിന്റെയും തീരുമാനം. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പൂര്‍ണ പിന്തുണ ഋഷിരാജ് സിങ്ങിനുണ്ട്. ആദര്‍ശ് കുംഭകോണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഋഷിരാജ് സിങ് സ്വീകരിച്ച നിലപാടും അദ്ദേഹത്തിന് കൈയ്യടി നേടിക്കൊടുത്തിരുന്നു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊതു പരിപാടിയില്‍ വെച്ച് സല്യൂട്ട് ചെയ്തില്ലെന്ന വിവാദമാണ് അദ്ദേഹത്തെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നത്. ഋഷിരാജ് സിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+