കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാക്കാരെ വിടാന്‍ ഋഷിരാജിന് ഉദ്ദേശമില്ല

  • By Lakshmi
Google Oneindia Malayalam News

സിനിമയിലും ഹെല്‍മെറ്റ് ഉപയോഗം നിര്‍ബ്ബന്ധമാക്കണമെന്ന ആവശ്യവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് വീണ്ടും രംഗത്ത്. നേരത്തേ നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി സിനിമയിലെ ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുന്ന സീനുകളില്‍ ഹെല്‍മെറ്റില്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞു.

കുറച്ചുനാളുകള്‍ക്ക് മുമ്പാണ് സിനിമയിലും ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കണമെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്രസംഘടനകള്‍ക്കും ഋഷിരാജ് സിങ് അറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇതിന് പിന്നാലെ സിനിമയില്‍ ഹെല്‍മെറ്റ് ഉപയോഗം നിര്‍ബ്ബന്ധമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് അധികാരമില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

Rishiraj Singh

ഇതിനെത്തുടര്‍ന്ന് ഹെല്‍മെറ്റ് ഉപയോഗിച്ചില്ലെങ്കില്‍ മുന്‍പറഞ്ഞപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. ഈ നിയമം താനായിട്ട് കൊണ്ടുവന്നതല്ലെന്നും മുമ്പ് ഹൈക്കോടതി ഇത്തരത്തിലൊരു ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഋഷിരാജ് വിശദീകരണം നല്‍കിയിട്ടുണ്ട്.

ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഋഷിരാജിന്റെ ഹെല്‍മെറ്റ് നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

English summary
Transport Commissioner Rishiraj Singh said that use of helment is mandatory for films.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X