Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ നേരില്‍ക്കാണാന്‍ ഋഷിരാജിന് ആഗ്രഹം

ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച സൂപ്പര്‍താരം മോഹന്‍ലാലിന് മറുപടിയുമായി ഋഷിരാജ് സിങ് ഐപിഎസ്.

മോഹന്‍ലാലിനെപ്പോലെ താന്‍ ആരാധിയ്ക്കുന്നയൊരാള്‍ ഇത്തരത്തില്‍ പ്രശംസകള്‍ ചൊരിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് സിങ് വ്യക്തമാക്കി.

Rishiraj Singh and Mohanlal

ഈ അഭിനന്ദനത്തിന് താന്‍ ഒരാള്‍ മാത്രമല്ല അര്‍ഹനെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഏറെപ്പേരുടെ സഹായത്തോടെയാണ് ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ തനിയ്ക്ക് സാധിച്ചതെന്നാണ് സിങ് പറയുന്നത്.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പൊലീസ് ഉദ്യോഗസ്ഥരോടും സിങ് നന്ദി പറഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനെ ആരാധിയ്ക്കുന്നയാളാണ് ഞാന്‍. അദ്ദേഹം അഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രം പലവട്ടം കണ്ടിട്ടുണ്ട്. ലാലിനെ അടുത്തുകാണാന്‍ അവസരം ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുകയും ചെയ്യുന്നു- സിങ് പറയുന്നു.

സിനിമകളോട് തനിയ്ക്ക് വലിയ താല്‍പര്യമാണെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. സമയം കിട്ടുമ്പോഴെല്ലാം താന്‍ സിനിമകള്‍ കാണാറുണ്ടെന്നും അവസാനം കണ്ട ചിത്രം ഗ്രാവിറ്റിയാണെന്നും സിങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+