കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ നോക്കിയാല്‍ പണി പാളും; 14 അല്ല ഒരു സെക്കന്റ് നോക്കിയാലും കേസെടുക്കും

പെണ്‍കുട്ടികള്‍ക്ക് പരാതിയുണ്ടെങ്കില്‍ 14 സെക്കന്റ് അല്ല ഒരു സെക്കന്റ് ദുരുദേശത്തോടെ നോക്കിയാലും കോസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.

  • By അക്ഷയ്‌
Google Oneindia Malayalam News

കോവളം: പെണ്‍കുട്ടികള്‍ക്ക് പരാതിയുണ്ടെങ്കില്‍ 14 സെക്കന്റ് അല്ല ഒരു സെക്കന്റ് ദുരുദേശത്തോടെ നോക്കിയാലും കോസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവവും ലഹരിരഹിത കാമ്പസ് പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്ത ശേഷം കുട്ടികളോട് ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നാണ് ഇത്തരം ഒരു ചോദ്യം ഉയര്‍ന്നത്. അതിനു മറുപടി നല്‍കിയതും അപ്പോള്‍ ക്ലാസില്‍ ടീച്ചറെ നോക്കുന്നതോ എന്ന് അടുത്ത ചോദ്യം വന്നു. ടീച്ചര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസ് എടുക്കാന്‍ സാധ്യത ഉണ്ടെന്നും വാഗ്വാദത്തിനു താന്‍ ഇല്ലെന്നും വീട്ടില്‍ അമ്മയോ സഹോദരിയോ ഉണ്ടെങ്കില്‍ ദുരുദ്ദേശ്യത്തോടെയുള്ള നോട്ടം എന്തെന്ന് പറഞ്ഞുതരുമെന്നും ഋഷിരാജ് സിങ് ചോദ്യം ചോദിച്ച കുട്ടിയോട് പറഞ്ഞു. സ്‌കൂളിനകത്തെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കുട്ടികളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 സോഷ്യല്‍ മീഡിയയിലെ സമയം

സോഷ്യല്‍ മീഡിയയിലെ സമയം

സോഷ്യല്‍ മീഡിയയില്‍ ചെലവാക്കുന്ന സമയം കുട്ടികള്‍ വായനക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

സ്‌കൂളിനകത്തെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കുട്ടികളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി മരുന്ന്

ലഹരി മരുന്ന്

പ്രദേശത്ത് എവിടെയെങ്കിലും ലഹരി മരുന്ന് മാഫിയയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ അത് ധൈര്യമായി തന്നെ അറിയിക്കണമെന്നും സിങ് കുട്ടികളോട് പറഞ്ഞു.

ദുരുദ്ദേശ്യത്തോടെയുള്ള നോട്ടം

ദുരുദ്ദേശ്യത്തോടെയുള്ള നോട്ടം

ദുരുദ്ദേശത്തോടെയുള്ള നോട്ടത്തെ കുറിച്ച് വാഗ്വാദത്തനില്ലെന്നും വീട്ടില്‍ അമ്മയോ സഹോദരിയോ ഉണ്ടെങ്കില്‍ ദുരുദ്ദേശ്യത്തോടെയുള്ള നോട്ടം എന്തെന്ന് പറഞ്ഞുതരുമെന്നും പറഞ്ഞ് ഋഷിരാജ് സിങ് കുട്ടികളില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു.

English summary
Rishiraj Singh talking to student about 14 second staring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X