കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നതന്റെ മോഷണം പിടിച്ച സിങ്കത്തിനെ മാറ്റി... ഇതാ ചില പ്രതികരണങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയിരുന്ന ഋഷിരാജ് സിങിനെ ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു. വൈദ്യുതി മോഷണം തടയുന്നതിലും മോഷ്ടാക്കളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിലും ഋഷിരാജ് സിങിനോളം കൃത്യമായി ജോലി ചെയ്ത വേറെ ഉദ്യോഗസ്ഥന്‍ ഉണ്ടാവില്ല.

പിന്നെന്തുകൊണ്ടാണ് സിങിനെ അവിടെ നിന്ന് മാറ്റിയത്. ഒരു ഉന്നതന്റെ മോഷണം കൈയ്യോടെ പിടികൂടിയതാണ് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ ഏറെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വിഎസിന്റെ പഴയ 'പൂച്ച'യെ അവിടെ നിന്നും മാറ്റുകയായിരുന്നു. സിങ്കം എന്ന് വിളിച്ച് മലയാളികള്‍ കൊണ്ടാടുന്ന ഋഷിരാജ് സിങിനെ മാറ്റിയതിനോട് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ചിലരുടെ പ്രതികരണങ്ങള്‍...

കള്ളന്‍മാര്‍ക്ക് നല്ല നമസ്കാരം

കള്ളന്‍മാര്‍ക്ക് നല്ല നമസ്കാരം

മാധ്യമ പ്രവര്‍ത്തകനായ കെവി വിഷ്ണു പറയുന്നു: പ്രമുഖ വ്യവസായി വൈദ്യുതി കട്ടത് സിങ്കം കണ്ട് പിടിച്ചെന്ന വാര്‍ത്ത വന്നപ്പോഴെ ഋഷിരാജ് സിംഗിന് പണി വരുന്നത് ഊഹിക്കാമായിരുന്നു. പദ്ധതികള്‍ നടത്താന്‍ പണമില്ലാതെ പെടാപ്പാടുപെടുന്ന വൈദ്യുതി ബോര്‍ഡിന് ആശ്വാസമായിരുന്നു കെഎസ്ഇബി വിജിലന്‍സ് തലവനായിരിക്കെ ഋഷിരാജ് സിംഗ് നടത്തിയ പ്രവര്‍ത്തനങ്ങള്‍. കോടിക്കണക്കിന് രൂപ വൈദ്യുതി മോഷ്ടിച്ചവരില്‍ നിന്ന് പിടികൂടാനായി. മന്ത്രി ആര്യാടന്റെ പ്രത്യേക താല്‍പര്യമുണ്ടായിട്ടും അതിനൊക്കെ അപ്പുറത്തേക്ക് സമ്മര്‍ദ്ദം ഉയര്‍ന്നു. സിംഗിനെ ബറ്റാലിയന്‍ മേധാവിയാക്കി മൂലയ്ക്കിരുത്തി. പറഞ്ഞു പരുന്നത് കള്ളന്‍മാര്‍ക്ക് നല്ല നമസ്‌കാരം, സത്യസന്ധരായ ഉദ്യോഗസ്ഥരെ, നിങ്ങള്‍ക്ക് വേണ്ടി പൊടി പിടിച്ച കതസേരകളനവധി ഉണ്ട്.

ഏകാധിപതിയെ പോലെ

ഏകാധിപതിയെ പോലെ

പ്രസന്നന്‍ ധ‍ര്‍മപാലന്‍ പറയുന്നു: എകാധിപതിയെ പോലെ പെരുമാറുന്ന ബ്യൂറോക്രാറ്റ് ആണ് ഋഷിരാജ്. അദ്ദേഹം ഒരിക്കലും നാട്ടിലെ അഴിമതിക്കോ മറ്റും ഉള്ള ഒരു സൊല്യൂഷന്‍ അല്ല. വേണ്ടത് ജനപക്ഷത്തുനിന്ന് ചിന്തിക്കുന്ന ഭരണകൂടം തന്നെയാണ്.

ഒരു പരുന്തും പറക്കില്ല

ഒരു പരുന്തും പറക്കില്ല

കെസി ഷണ്‍മുഖദാസ് പറയുന്നു: മുതലാളിത്ത ഭീമന്‍മാരുമായുള്ള വൈദ്യുതിവകുപ്പ് ജീവനക്കാരുടെ അവിശുദ്ധബന്ധങ്ങളും ഇത്തരം ജീവനക്കാരുടെ കള്ളത്തരങ്ങള്‍ക്ക് കൂട്ട് നില്ക്കുന്ന ഭരണപക്ഷത്തിന്റെ കൂട്ടികൊടുപ്പ് നയവും അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ സംഭവം. ഇവിടെ മുതലാളിത്തത്തിന് മേലെ ഒരു പരുന്തും പറക്കില്ല, പിന്നെന്തിനാണ് ഋഷിരാജ് സിങിനെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയി നിയമിച്ചത് എന്ന ചോദ്യം മാത്രം ബാക്കി. സത്യസന്ധരായ ഓഫീസര്‍മാര്‍ക്ക് അതെല്ലാം പണയം വച്ച് ജീവിച്ചാൽ മതി എന്ന സൂചനയും.

ഇത് തന്നെ പാഠം

ഇത് തന്നെ പാഠം

മനോജ് കുമാര്‍ ശങ്കര്‍ പറയുന്നു: നമ്മുടെ നാട്ടിൽ എത്ര വലിയ ഓഫിസർ അയിരുന്നാലും വ്യാപാര ഭരണ കൂട്ടായമയുടെ നേരെ കൈയുർത്തിയാൽ ഇത് തന്നെ പാഠം. ഋഷിരാജ് സിങ് എന്ന് താരപരിവേഷ ത്തിൽ നിൽക്കുന്ന വ്യകതിയുടെ അവസ്ഥ ഇങ്ങനെ എങ്കിൽ സാധാരണ എഡിഎമ്മിന്‍റെ കാര്യമൊന്നും പറയണ്ടല്ലോ. .അഴിമതിയുടെ രാഷ്ട്രീയ ബിനാമി ഇടപാടിലാണ് നമ്മുടെ നാട്ടിലെ ഭരണപക്ഷം. കൂടെ ചോദ്യം ഉന്നയിക്കാൻ കഴിയാത്ത പ്രതിപക്ഷവും... നാടകം കണ്ട് ജനങ്ങളും മടുത്തു

പുല്ല് തിന്നാത്ത പട്ടി

പുല്ല് തിന്നാത്ത പട്ടി

സുനില്‍ സൂര്യ: പട്ടി പുല്ലു തിന്നുകയുമില്ല പശുക്കളെ തിന്നാൻ വിടുകയും ഇല്ല എന്ന് പറഞ്ഞ പോലെ ആണ് കാര്യം . ഋഷിരാജ് സിങിനെ പോലുള്ള വിട്ടു വീഴ്ച ചെയാത്ത ഉദ്യോഗസ്ഥൻ ഇതു വിഭാഗത്തിൽ ജോലി ചെയ്താലും അവിടെ ഉള്ള അഴിമതി പുറത്തു കൊണ്ട് വരും .

മറ്റു ഉദ്യോഗസ്ഥരൊക്കെ വിട്ടു വീഴ്ച ചെയ്തു ജോലി ചെയുമ്പോൾ കമ്മീഷണറിലെ എം ജി സോമൻ സ്റ്റൈലില്‍ ഋഷി സാറിനോട് ചോതിച്ചാൽ ഭരത് ചന്ദ്രൻ സ്റ്റൈലിൽ തന്നെ ആയിരിക്കും അദേഹത്തിന്റെ ഉത്തരം -"തന്തയ്ക്കു പിറന്നതുകൊണ്ടു "

സിനിമയിലെ ഭരത് ചന്ദ്രനെ പോലെ ജീവിച്ചിരിക്കുന്ന ഭരത് ചന്ദ്രൻ ആണ് ഋഷിരാജ് സിങ്.
ഇനി ഇപ്പോൾ നിയമിച്ച സ്ഥാനത്ത് നിന്നും അദേഹത്തിന്റെ കസേര ഉടൻ തെറിക്കും കാരണം
അഴിമതി ഇല്ലാതെ എന്ത് കേരളം .

ഉമ്മന്‍ ചാണ്ടിയ്ക്ക് അഭിനന്ദനം

ഉമ്മന്‍ ചാണ്ടിയ്ക്ക് അഭിനന്ദനം

നചികേതസ് പറയുന്നു: ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സർ,

ജനദ്രോഹം ,അതി വേഗം ബഹുദൂരം തന്നെ മുന്നോട്ടു പോയിരിക്കുന്നു.

ഋഷിരാജ് സിങിനെപ്പോലുള്ള, കൈവച്ച മേഖലകളിലെല്ലാം സത്യസന്ധതയോടെ മുന്നോട്ടു പോയിട്ടുള്ള ജനകീയരായ ഉദ്യോഗസ്ഥര്‍ ഈ നാടിന്റെ ശാപം തന്നെയാണ് സർ. കാര്യങ്ങളെ അതി വേഗത്തിൽ തന്നെ മനസിലാക്കി തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ഇടപെട്ട അങ്ങയെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് .

അഴിമതി നടത്തുന്നവരെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധര്‍ ആണ് എന്ന് വീണ്ടും വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന ഉമ്മൻ ചാണ്ടി സാറിനും കൂട്ടുകള്ളന്‍മാര്‍ക്കും അഭിവാദ്യങ്ങൾ ...

English summary
Rishiraj Singh transferred as Battalion ADGP- some responses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X