കഞ്ചാവിന് ക്വാട്ട നിശ്ചയിച്ച് ഋഷിരാജ് സിങ്; സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: ജില്ലകളില്‍ നിന്ന് പ്രതിമാസം പരമാവധി 40 കിലോ കഞ്ചാവ് വീതം പിടിക്കണമെന്ന എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തോട് യോജിക്കാതെ ഉദ്യോഗസ്ഥര്‍. കേരളത്തില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കൂടിയ സാഹചര്യത്തില്‍ ശക്തമായ നടപടി വേണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍, ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമേ തീരുമാനം ഉപകരിക്കൂ എന്നും കഞ്ചാവിന്റെ വരവ് താരതമ്യേന കുറഞ്ഞ സാഹചര്യത്തില്‍ ഒരു ജില്ലയില്‍നിന്ന് 40 കിലോ കഞ്ചാവ് എല്ലാ മാസവും പിടിക്കണമെന്ന നിര്‍ദ്ദേശം അസാധ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല, ഉദ്യോഗസ്ഥരുടെ കുറവും കഞ്ചാവ് വേട്ടയ്ക്ക് തടസമാകുന്നു.

എക്സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനമൊട്ടാകെ 460 കിലോ കഞ്ചാവ് ഒരു മാസം പിടികൂടേണ്ടതായിവരും. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് പ്രതിമാസം 40 കിലോഗ്രാമോ അതില്‍ കൂടുതലോ കഞ്ചാവും പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍ഗോട് ജില്ലകളില്‍നിന്ന് പ്രതിമാസം 20 കിലോഗ്രാം കഞ്ചാവ് വീതവും പിടികൂടണമെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications