കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവിന് ക്വാട്ട നിശ്ചയിച്ച് ഋഷിരാജ് സിങ്; സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലകളില്‍ നിന്ന് പ്രതിമാസം പരമാവധി 40 കിലോ കഞ്ചാവ് വീതം പിടിക്കണമെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തോട് യോജിക്കാതെ ഉദ്യോഗസ്ഥര്‍. കേരളത്തില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കൂടിയ സാഹചര്യത്തില്‍ ശക്തമായ നടപടി വേണമെന്നാണ് നിര്‍ദ്ദേശം.

എന്നാല്‍, ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമേ തീരുമാനം ഉപകരിക്കൂ എന്നും കഞ്ചാവിന്റെ വരവ് താരതമ്യേന കുറഞ്ഞ സാഹചര്യത്തില്‍ ഒരു ജില്ലയില്‍നിന്ന് 40 കിലോ കഞ്ചാവ് എല്ലാ മാസവും പിടിക്കണമെന്ന നിര്‍ദ്ദേശം അസാധ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല, ഉദ്യോഗസ്ഥരുടെ കുറവും കഞ്ചാവ് വേട്ടയ്ക്ക് തടസമാകുന്നു.

rishirajsinghh

എക്‌സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനമൊട്ടാകെ 460 കിലോ കഞ്ചാവ് ഒരു മാസം പിടികൂടേണ്ടതായിവരും. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് പ്രതിമാസം 40 കിലോഗ്രാമോ അതില്‍ കൂടുതലോ കഞ്ചാവും പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍ഗോട് ജില്ലകളില്‍നിന്ന് പ്രതിമാസം 20 കിലോഗ്രാം കഞ്ചാവ് വീതവും പിടികൂടണമെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

English summary
40 kilos of weed; Rishiraj Singh's target sends officers into tizzy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X