വിലക്കയറ്റം മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; വോട്ടിനെ സ്വധീനിക്കുമോ ഈ വെല്ലുവിളികൾ
ആരോഗ്യ മേഖലയിലടക്കം നമ്പർ 1 എന്ന് അവകാശപ്പെടുമ്പോഴും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധി മേഖലകളിൽ കേരളം ഇപ്പോഴും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. വിലക്കയറ്റം മുതൽ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി വരെ നീളുന്നു ഇത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വെല്ലുവിളികൾ വോട്ടിനെ സ്വാധീനിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. വിശദമായി വായിക്കാം
മാനവ വികസന സൂചികകളിൽ (ഉയർന്ന സാക്ഷരത, ആരോഗ്യം) കേരളം മുന്നിലാണെങ്കിലും ഇന്ന് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് പ്രതിഭകളുടെ കൂട്ടപ്പലായനമാണ് .വ്യാവസായിക വളർച്ചയില്ലായ്മയും പരിമിതമായ തൊഴിലവസരങ്ങളും കാരണം പ്രതിവർഷം ലക്ഷക്കണക്കിന് യുവജനങ്ങളാണ് മെച്ചപ്പെട്ട സാധ്യതകൾ തേടി വിദേശങ്ങളിലേക്ക് കുടിയേറുന്നത്. വിദ്യാഭ്യാസ കാരണങ്ങളാൽ സംസ്ഥാനം വിടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരുക്കുന്നത്. ഇത്തരത്തിൽ യുവാക്കൾ വ്യാപകമായി വിദേശരാജ്യത്തേക്ക് ചേക്കേറുമ്പോൾ നമ്മുടെ നാടിന് സംഭവിക്കുന്ന നഷ്ടം ചെറുതല്ല. നൈപുണ്യമുള്ള മനുഷ്യ മൂലധനത്തിൻ്റെ കുറവ് സ്വാഭാവികമായും നമ്മുടെ സാമ്പത്തിക പുരോഗതിക്ക് തീർക്കുന്ന തടസം വലുതാണ്.

വിലക്കയറ്റമാണ് മറ്റൊരു വില്ലൻ. കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പമാണ് രേഖപ്പെടുത്തുന്നത്. ∙ ഡിസംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 1.33 ശതമാനമാണെങ്കിലും കേരളത്തിലേത് 9.49% ശതമാനമായിരുന്നു.നവംബറിൽ കേരളത്തിലെ വിലക്കയറ്റത്തോത് 8.27 ശതമാനമായിരുന്നതാണ് ഡിസംബറോടെ കുതിച്ചത്. ഒരു വർഷത്തിലേറെയായി വിലക്കയറ്റത്തോത് സംബന്ധിച്ച പട്ടികയിൽ കേരളമാണ് ഒന്നാമതെന്നതും ഏറെ ആശങ്കയോടെയാണ് നോക്കിക്കാണേണ്ടത്.
ഉയർന്ന സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും സംസ്ഥാനത്തെ വരിഞ്ഞ് മുറുക്കുകയാണ്. ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട് കേരളം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ്. 605 കോടി രൂപയാണ് വായ്പയായി വാങ്ങാൻ ഒരുങ്ങുന്നത്. ഇതോട് കൂടി നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമാകും. സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണ്.
കേന്ദ്രത്തിന്റെ വായ്പാ പരിധി, കുറഞ്ഞ കേന്ദ്ര വിഹിതം എന്നിവയും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് അനുവദിച്ചിരുന്ന വായ്പാ പരിധിയില്‍ നിന്ന് 5944 കോടിയും 3323 കോടിയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചതായി കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. കേരളത്തിന്റെ വായ്പാ പരിധി ജി.എസ്.ഡി.പി യുടെ 3.5 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം ഇല്ലെന്നാണ് കേന്ദ്രം അറിയിച്ചത്. അക്ഷരാർത്ഥത്തിൽ ഇത് സാമ്പത്തിക ഉപരോധം എന്ന പ്രതീതി ഉണ്ടാക്കുകയും വികസന ഫണ്ടുകളെ പരിമിതപ്പെടുത്തുകയും ചെയ്യും. തുടർച്ചയായി വരുന്ന സർക്കാരുകൾക്ക് വിപുലമായ ക്ഷേമപദ്ധതികളും ധനപരമായ അച്ചടക്കവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ട്രഷറി ഓവർഡ്രാഫ്റ്റുകൾക്കും മൂലധന നിക്ഷേപം കുറയുന്നതിനും ഇത് വഴിവെക്കും.
കേന്ദ്ര ബജറ്റുകളിലും നയങ്ങളിലും കേരളം അവഗണിക്കപ്പെടുന്നു എന്ന വിമർശനങ്ങളും ശക്തമാണ്. ആവശ്യങ്ങൾ ഉന്നയിച്ചിട്ടും എയിംസ്, അതിവേഗ റെയിൽ, വിഴിഞ്ഞം തുറമുഖ കണക്ടിവിറ്റി, പ്രത്യേക പാക്കേജുകൾ എന്നിവ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.. ഇത് അടിസ്ഥാന സൗകര്യങ്ങളെയും (തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ജലപാതകൾ) സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെയും കൂടുതൽ വഷളായ സ്ഥിതിയിൽ കൊണ്ടെത്തിച്ചേക്കും.
-
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications