കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ താപനില വര്‍ധിക്കുന്നു... മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ താപനില വര്‍ധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളില്‍ നാളെ അന്തരീക്ഷ താപനില രണ്ട് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.

1

താപനിലയെ ചെറുക്കാന്‍ ധാരാളമായി വെള്ളം കുടിക്കുകയും കൈയ്യില്‍ വെള്ളം കരുതുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ നിര്‍ജ്ജലീകരണം ഒഴിവാക്കാം. വസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. അയഞ്ഞ, വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിര്‍ദേശം. സ്‌കൂളുകളിലും ജാഗ്രതാ പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

അതേസമയം സംസ്ഥാനത്തെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും നിര്‍ദേശിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

പഞ്ചാബില്‍ നിര്‍ണായ നീക്കം; നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക് ? പ്രശാന്ത് കിഷോര്‍ ബന്ധപ്പെട്ടുപഞ്ചാബില്‍ നിര്‍ണായ നീക്കം; നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക് ? പ്രശാന്ത് കിഷോര്‍ ബന്ധപ്പെട്ടു

English summary
rising temperature in kerala instruction to workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X