കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ കടാശ്വാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ റിസ്ക് ഫണ്ട് ചികിത്സാ ധനസഹായ വിതരണം 7ന്

  • By Desk
Google Oneindia Malayalam News

വടകര:കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടപ്പിലാക്കി വരുന്ന സഹകരണ കടാശ്വാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അർഹതപ്പെട്ട വായ്‌പകാർക്ക് നൽകുന്ന ധനസഹായ വിതരണം ഈ മാസം 7ന് കാലത്ത് 11 മണിക്ക് വടകര ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ പി.മമ്മിക്കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കിയില്ല; കൂഡ്‌ലു ബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു
സഹകരണ സംഘങ്ങളിൽ നിന്നും വായ്പ്പയെടുത്ത ശേഷം വായ്പക്കാരന് മാരക രോഗം ബാധിച്ചാൽ അത്തരം വായ്പക്കാരുടെ ബാധ്യതയിലേക്ക് ബൈലോ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്ന സഹായ ധനമാണിത്.പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് ധനസഹായം ലഭിക്കുക.2016 സെപ്റ്റംബറിൽ ഈ ബോർഡ് നിലവിൽ വന്ന ശേഷം 2017 നവമ്പർ വരെ 61,11,53,513 രൂപ ധനസഹായം നൽകിയതായും ഇദ്ദേഹം വ്യക്തമാക്കി.

kadakampallisurendran

സംസ്ഥാന സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ടാണ് മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളേയും,സഹകാരികൾ,സഹകരണ മേധാവികൾ,ജീവനക്കാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ സദസ്സിലൂടെ ഫണ്ട് വിതരണം നടത്തുന്നത്.വടകരയിൽ നടക്കുന്ന ചടങ്ങിൽ 452 വായ്പ്പക്കാർക്ക് 3,66,66,038 രൂപ സഹകരണ വകുപ്പ് മന്ത്രി

കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്യും.മുല്ലപ്പള്ളി രാമചന്ദ്രൻ.എം.പി,സി.കെ.നാണു.എം.എൽ.എ,ജില്ലാ

പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി,നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ക്ഷേമ ബോർഡ് അംഗം ടി.എൻ.കെ.ശശീന്ദ്രൻ,അസിസ്റ്റന്റ് റെജിസ്‌ട്രാർമാരായ

എ.കെ.അഗസ്തി,കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

English summary
Risk treatment fund by Co-operative debt relief scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X