പുതുക്കിയ ബസ് ചാര്‍ജ്ജ് നിലവില്‍ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് യാത്രാ നിരക്ക് നിലവില്‍ വന്നു. മെയ് 20 മുതലാണ് കൂട്ടിയ നിരക്ക് ഈടാക്കുന്നത്. 11 ശതമാനത്തോളമാണ് ഇത്തവണ ബസ് ചാര്‍ജ്ജ് കൂട്ടിയിരിക്കുന്നത്.
ലോ ഫ്ളോര്‍ ബസ്സുകളില്‍ മാത്രമാണ് ചാര്‍ജ്ജ് കൂട്ടാതിരിന്നിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലും വ്യത്യാസമില്ല. ഇത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് ഇനിമുതല്‍ 10 രൂപയാകും. നേരത്തെ ഇത് എട്ട് രൂപയായിരുന്നു.
സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് ഇനി മുതല്‍ 13 രൂപയാണ്. സൂപ്പര്‍ എക്സ്പ്രസ്സില്‍ ഇത് 20 രൂപയായിരിക്കും. സൂപ്പര്‍ ഡീലക്സ് ബസ്സുകളില്‍ മിനിമ ചാര്‍ജ്ജ് 28 രൂപയാക്കിയപ്പോള്‍ എസി ഹൈടെക് ബസ്സുകള്‍ക്ക് അത് 40 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
നിരക്ക് വര്‍ദ്ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍ വന്നെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇത് പൂര്‍ണമായും നടപ്പാക്കാനായിട്ടില്ല. ഫെയര്‍സ്റ്റേജ് കണക്കാക്കുന്നതില്‍ വന്ന പിഴവാണ് പ്രശ്നമെന്ന് കരുതുന്നു. എല്ലാ ഡിപ്പോകളിലും ഇത് സംബന്ധിച്ചുള്ള കൃത്യമായ വിവരം നല്കാനായിട്ടില്ലത്രെ. അടുത്ത ദിവസം മുതല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications