കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുക്കിയ ബസ് ചാര്‍ജ്ജ് നിലവില്‍ വന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് യാത്രാ നിരക്ക് നിലവില്‍ വന്നു. മെയ് 20 മുതലാണ് കൂട്ടിയ നിരക്ക് ഈടാക്കുന്നത്. 11 ശതമാനത്തോളമാണ് ഇത്തവണ ബസ് ചാര്‍ജ്ജ് കൂട്ടിയിരിക്കുന്നത്.

ലോ ഫ്‌ളോര്‍ ബസ്സുകളില്‍ മാത്രമാണ് ചാര്‍ജ്ജ് കൂട്ടാതിരിന്നിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലും വ്യത്യാസമില്ല. ഇത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

KSRTC Bus Stand

ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് ഇനിമുതല്‍ 10 രൂപയാകും. നേരത്തെ ഇത് എട്ട് രൂപയായിരുന്നു.

സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് ഇനി മുതല്‍ 13 രൂപയാണ്. സൂപ്പര്‍ എക്‌സ്പ്രസ്സില്‍ ഇത് 20 രൂപയായിരിക്കും. സൂപ്പര്‍ ഡീലക്‌സ് ബസ്സുകളില്‍ മിനിമ ചാര്‍ജ്ജ് 28 രൂപയാക്കിയപ്പോള്‍ എസി ഹൈടെക് ബസ്സുകള്‍ക്ക് അത് 40 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

നിരക്ക് വര്‍ദ്ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍ വന്നെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇത് പൂര്‍ണമായും നടപ്പാക്കാനായിട്ടില്ല. ഫെയര്‍‌സ്റ്റേജ് കണക്കാക്കുന്നതില്‍ വന്ന പിഴവാണ് പ്രശ്‌നമെന്ന് കരുതുന്നു. എല്ലാ ഡിപ്പോകളിലും ഇത് സംബന്ധിച്ചുള്ള കൃത്യമായ വിവരം നല്‍കാനായിട്ടില്ലത്രെ. അടുത്ത ദിവസം മുതല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

English summary
Revised bus fare came in action in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X