കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി: റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്ത കേസില്‍ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ ഐ എ കോടതിയുടേതാണ് വിധി. ബുധനാഴ്ചയാണ് കേസില്‍ ഇയാള്‍ കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിന തടവുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്ന് കോടതി പറഞ്ഞു.
തടവ് ശിക്ഷ കൂടാതെ 125000 രൂപ പിഴ.യും വിധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമായി ജയിലില്‍ ആണ് റിയാസ് അബൂബക്കര്‍. ഈ കാലയളവ് ശിക്ഷയില്‍ ഇളവ് ചെയ്യും. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് 2018 ല്‍ ആണ് എന്‍ ഐ എയുടെ പിടിയിലാകുന്നത്. ഐ എസിന്റെ കേരള ഘടകം ഉണ്ടാക്കി സംസ്ഥാനത്ത് ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതി ഇട്ടു എന്നാണ് എന്‍ ഐ എ കേസ്.

പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണം എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. റിയാസിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കന്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനല്‍ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാന്‍ ഹാഷിമുമായി ചേര്‍ന്ന് കേരളത്തിലും ചാവേറാക്രമണവും സ്ഫോടനവും നടത്താന്‍ റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
2016 ല്‍ കാസര്‍കോട്ട് നിന്ന് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയി എന്ന് കരുതപ്പെടുന്ന 14 അംഗ സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് റിയാസിനെ പിടികൂടുന്നത്. ഐഎസിന്റെ ഭാഗമായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ നിര്‍ദേശ പ്രകാരം കേരളത്തില്‍ റിയാസ് ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടു എന്നാണ് എന്‍ ഐ എ പറയുന്നത്. റിയാസിനൊപ്പം കൊല്ലം സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നിവരും പിടിയിലായിരുന്നു.
എന്നാല്‍ ഇവരെ പിന്നീട് മാപ്പുസാക്ഷികളാക്കി. ഇതോടെ കേസിലെ ഏക പ്രതി റിയാസായി. റിയാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയിരുന്നു. റിയാസ് സോഷ്യല്‍ മീഡിയ വഴി ഹാഷിമുമായി ബന്ധപ്പെട്ടിരുന്നു എന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു. അഡ്വ. ശ്രീനാഥായിരുന്നു കേസിലെ പ്രോസിക്യൂട്ടര്‍. അഡ്വ. ബി എ ആളൂരായിരുന്നു റിയാസിനായി ഹാജരായത്.












Click it and Unblock the Notifications