കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്

സ്ഥാനമൊഴിഞ്ഞ എംബി രാജേഷിനു പകരമാണ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടത്

  • By Manu
Google Oneindia Malayalam News

കൊച്ചി: ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ പി എ മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തു. എറണാകുളത്തു നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് റിയാസിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അഭോയ് മുഖര്‍ജിയെ നിയമിച്ചു. ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റായ ബല്‍ബീര്‍ പരാശറാണ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്.

riyas

സ്ഥാനമൊഴിഞ്ഞ മലയാളി കൂടിയായ എം ബി രാജേഷിനു പകരമാണ് റിയാസ് ചുമതലയേല്‍ക്കുന്നത്. റിയാസിനെക്കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള വൈസ് പ്രസിഡന്‍റായ മലയാളി പ്രീതി ശേഖറിനും പ്രസിഡന്റ് സ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.

സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റിയാസ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2009ല്‍ കോഴിക്കോട്ട് നിന്ന് ലോക്‌സഭയിലേക്ക് റിയാസ് മല്‍സരിച്ചിട്ടുണ്ട്.

English summary
mohammed riyas selected as dyfi national president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X