Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ചൂരി ജംഗ്ഷനിൽ റിയാസ് മൗലവി അനുസ്മരണം ഇന്ന്

കാസർകോട്: ചൂരി മഹൽ ഫെഡറേഷന്റെ നേതൃത്യത്തിൽ റിയാസ് മൗലവിയുടെ ഒന്നാം അനുസ്മരണം 20 ന്ചൂരി ജംഗ്ഷനിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് നാലരയ്ക്ക് അനുസ്മരണ ചടങ്ങ് ഗുജറാത്ത് മുൻ ഡി.ജി.പി.ആർ.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ മത-സാമൂഹിക സാംസ്ക്കാരിക മേഖലയിലെ നേതാക്കൾ സംബന്ധിക്കും.

ചുരിമുഹ്യുയുദ്ദീൻ ജുമാ മസ്ജിദിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ ദാരുണമായി കൊലപ്പെടുത്തിയതിനെ തുടർന്ന് ചൂരി മേഖലയിലെ ഏഴ് ജമാഅത്തുകളായ മൊഹ്യുയുദ്ദീൻ ജുമാ മസ്ജിദ് ചൂരി, ഹൈദ്രോസ് ജുമാ മസ്ജിദ് ചുരി, സലഫി സെന്റർ ചൂരി, സുന്നി സെന്റർ ചൂരി, ഹുദാ മസ്ജിദ് മീപ്പുഗുരി, റിഫായിയ ജുമാ മസ്ജിദ് മീപ്പുഗിരി, ബദർ ജുമാ മസ്ജിദ് പാറക്കട്ട എന്നി ജമാഅത്തുക്കളെ ഏകീകരിച്ച് .2017 ജൂൺ 28 രുപീകരിച്ചതാണ് ചൂരി മഹൽ ഫെഡറേഷനെന്ന് ഭാരവാഹികൾ പറഞ്ഞു.

mouli

റിയാസ് മൗലവിയുടെ കൊലപാതകത്തിൽ ഗൂഡാലോചന പുറത്തു കൊണ്ടുവരാനും യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലായ് 12ന് എസ് പി.ഓഫീസിലേക്ക് ധർണ സംഘടിപ്പിച്ചിരുന്നു. ഈ മേഖലയിലെ പള്ളികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ കൂട്ടായ്മ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ദിവസം രിഫായിയ ജുമാ മസ്ജിദ് മീപ്പുഗിരിയിൽ നടന്ന സംഭവത്തിൽ മഹൽ ഫെഡറേഷൻ തക്ക സമയത്ത് ഇടപ്പെട്ടിരുന്നു. സമാധാനം ഉണ്ടാക്കാൻ പ്രയത്നിക്കുകയും സംഭവതിലെ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സാധിച്ചതിൽ പോലീസ് അധികാരികളെ മഹൽ ഫെഡറേഷൻ അഭിനന്ദിച്ചിരുന്നു.

ചുരി പ്രദേശത്ത് സാമാധാനം ആഗ്രഹിച്ചാണ് ചൂരി മഹൽ ഫെഡറേഷൻ രുപീകരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഫെഡറേഷൻ അഡ്വൈസർ അഡ്വ.സി.ഷുക്കൂർ, ചെയർമാൻ സി.എ.മുഹമ്മദലി, ജനറൽ കൺവീനർ മമ്മു ഫുജൈറ, ഹാരിസ്ചൂചൂരി, സി.എച്ച്.സത്താർ കറന്തക്കാട്, മഹമൂദ് വട്ടേക്കാട്, സി.എച്ച്.അബ്ദുല്ലക്കുഞ്ഞി, സുബൈർ ചൂരി, അബ്ബാസ് ബെഡ്, ഷൗക്കത്തലി കാളിയങ്കാട് സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+