കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാസ് മൗലവിയുടെ കൊലപാതകം; സര്‍ക്കാര്‍ നിലപാട് സംഘ് പരിവാറിനെ സംരക്ഷിക്കാന്‍ -യൂത്ത് ലീഗ്

Google Oneindia Malayalam News

കാസര്‍കോട്: പഴയ ചൂരി മുഹ്‌യദ്ദീന്‍ ജുമാമസ്ജിദിന്റെ അകത്ത് കടന്ന് 2017 മാര്‍ച്ച് ഇരുപതിന് വെട്ടിക്കൊലപ്പെടുത്തിയ പള്ളി മുഅദ്ദിന്‍ റിയാസ് മൗലവിയുടെ കൊലയാളികള്‍ക്ക് യുഎപിഎ ചുമത്തണമെന്ന റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത സര്‍ക്കാര്‍ നിലപാട് ആര്‍എസ്എസ്, സംഘ് പരിവാര്‍ സംഘങ്ങളെ സംരക്ഷിക്കാനാണെന്ന് യൂത്ത് ലീഗ്

സൗദിയില്‍ 16 ആണവ കേന്ദ്രങ്ങള്‍; ഇന്ത്യയെ തഴഞ്ഞ് അമേരിക്ക!! ലണ്ടനില്‍ സുപ്രധാന ചര്‍ച്ചസൗദിയില്‍ 16 ആണവ കേന്ദ്രങ്ങള്‍; ഇന്ത്യയെ തഴഞ്ഞ് അമേരിക്ക!! ലണ്ടനില്‍ സുപ്രധാന ചര്‍ച്ച

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിയാസ് മൗലവിയുടെ ഭാര്യയുടെ ഹരജി വന്നപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസികൂട്ടര്‍ യു.എ.പി.എ ചുമത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംഘ് പരിവാറിനെ ശക്തമായി എതിര്‍ക്കുന്നത് ഞങ്ങളാണെന്ന് പറയുന്ന സി.പി.എം നേതാക്കള്‍ റിയാസ് മൗലവി കൊലപാതകത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള നിലപാട് തുറന്ന് പറയാന്‍ തയ്യാറാകണം. ഇതിലൂടെ സിപിമ്മിന്റെയും സര്‍ക്കാരിന്റെയും ഇരട്ട മുഖമാണ് വെളിവാകുന്നത്.

mouli-22-1490167381-1519735419.jpg -Properties

സംസ്ഥാനത്ത് മുസ്ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ മത്സരിക്കുന്ന പിണറായി സര്‍ക്കാര്‍ ആര്‍എസ്എസ്, സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ ഈ വകുപ്പ് ചുമത്താന്‍ തയ്യാറാകത്തത് സംഘ് പരിവാര്‍ സംഘടനകളുമായുള്ള രഹസ്യബാന്ധവത്തിന്റെ തെളിവാണ്. റിയാസ് മൗലവിയുടെ കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷാക്കണമെന്നതും പ്രതികള്‍ക്ക്‌മേല്‍ യുഎപിഎ ചുമത്തണമെന്നതും കാസര്‍കോട്ടെ ജനങ്ങളുടെയും റിയാസ് മൗലവിയുടെ കുടുംബത്തിന്റെയും ആവശ്യമാണ്. ഇതിനോട് മുഖംതിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു

ഹഖാനി നെറ്റ് വർക്കിനെതിരെ നടപടിയെടുക്കൂ: പാകിസ്താനോട് യുഎസ്, നീക്കം ബന്ധം മെച്ചപ്പെടുത്താൻഹഖാനി നെറ്റ് വർക്കിനെതിരെ നടപടിയെടുക്കൂ: പാകിസ്താനോട് യുഎസ്, നീക്കം ബന്ധം മെച്ചപ്പെടുത്താൻ

കാര്‍ഷിക മേഖലയ്ക്ക് ഉണര്‍ത്തുപാട്ടുമായി സിപിഐ സംസ്ഥാനസമ്മേളനംകാര്‍ഷിക മേഖലയ്ക്ക് ഉണര്‍ത്തുപാട്ടുമായി സിപിഐ സംസ്ഥാനസമ്മേളനം

English summary
Riyas moulavis death government try to protect rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X