• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബെല്ലി ഡാൻസുണ്ട്, തട്ടിപ്പുണ്ട്, കിന്നാരമുണ്ട്.. ആഷിഖ് പിണറായിയുട ഭരണം സിനിമയാക്കൂ';ട്രോളി റിയാസ്

 • By Aami Madhu

തിരുവനന്തപുരം; സ്വർണക്കടത്തു കേസിൽ സർക്കാരിനെ പിന്തുണച്ച സംവിധായകൻ ആഷിഖ് അബുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി. പിണറായി സഖാവിന്റെ 4 വർഷത്തെ ഭരണം താങ്കളൊരു സിനിമയാക്കണമെന്ന് റിയാസ് പറയുന്നു. താങ്കളത് ചെയ്താൽ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീർച്ച. എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം, റിയാസ് കുറിച്ചു. പണം കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ പാട്ടപ്പിരിവ് നടത്തി പണം പിരിച്ച് തരുമെന്നും റിയാസ് പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 ബ്രഹ്മാണ്ഡ ചിത്രം

ബ്രഹ്മാണ്ഡ ചിത്രം

പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകൻ) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.പ്രിയപ്പെട്ട ആഷിഖ് അബൂ...
പിണറായി സഖാവിന്റെ 4 വർഷത്തെ ഭരണം
താങ്കളൊരു സിനിമയാക്കണം എന്നഭ്യർത്ഥിക്കുന്നു...താങ്കളത് ചെയ്താൽ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീർച്ച...
എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം...

 പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്

പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്

ആവശ്യത്തിലധികം കോമഡി യുണ്ട്...ചിറ്റപ്പൻ ജയരാജൻ)ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട് (ശുഹൈബ്,ശരത് ലാൽ കൃപേഷ്, etc....)ദാനധർമങ്ങളുണ്ട്
(അരമന്ത്രി കൊച്ചാപ്പാന്റെ മാർക്ക് ദാനം)പാട്ടും കത്തിക്കുത്തുമുണ്ട്(ശിവരഞ്ജിത്ത്, നസീം From യൂണിവേഴ്സിറ്റി കോളേജ്)ബെല്ലി ഡാൻസുണ്ട്(മണി ഉദ്ഘാടനം ചെയ്ത ക്വാറി )പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്...കിന്നാരമുണ്ട്
(പൂച്ചക്കുട്ടി ശശീന്ദ്രൻ)...

cmsvideo
  Gold smuggling: Pinarayi removes principal secretary | Oneindia Malayalam
   പിആറും അവാർഡുമുണ്ട്

  പിആറും അവാർഡുമുണ്ട്

  അറബിയെ പറ്റിക്കലും,ബാർ ഡാൻസും,അവിഹിതവും,അനാഥത്വവും,മുബൈ മുത്തശ്ശനും തുടങ്ങി DNA test വരെ ഉണ്ട്....(B കോടിയേരീസ് )...കുടുംബ സ്നേഹമുണ്ട് (ചിറ്റപ്പൻ്റ, കടകംപള്ളിയുടെ, ജലീലിന്റെ,ഷംസീറിന്റെ, റഹീമിന്റെയൊക്കെ ബന്ധ ക്കാരുടെ നിയമനങ്ങൾ )തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയPRഉം അവാർഡുമുണ്ട്...
  (കോട്ടിട്ട് പിഞ്ഞാണം വാങ്ങൽ)

   മാഫിയുടെ പല രൂപങ്ങളുണ്ട്

  മാഫിയുടെ പല രൂപങ്ങളുണ്ട്

  കാണാതാകലുണ്ട്... (ഉത്തരപേപ്പർ )
  സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള #സ്വർണ്ണക്കളക്കടത്തുമുണ്ട് പിന്നെ...
  മണ്ണ്,പെണ്ണ്,മണൽ,ഡാറ്റ, ഹെലികോപടർ,അബ്കാരി,
  etc...etc...etc... അങ്ങനെ
  മാഫിയയുടെ പല രൂപങ്ങളുണ്ട്.

   ഒരു പഞ്ച് കിട്ടുള്ളൂ

  ഒരു പഞ്ച് കിട്ടുള്ളൂ

  ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട്
  (പ്രളയബാധിതരുടെ,PSC ഉദ്യോഗാർത്ഥികളുടെ, രോഗികളുടെ,മത്സ്യതൊഴിലാളികളുടെ....അങ്ങനെ അനേകായിരങ്ങളുടെ )ഇത് ഗൗരവം ചോരാതെ ചെയ്യാൻ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്....താങ്കൾ ചെയ്താലേ ഒരു പഞ്ച് കിട്ടൊള്ളു...

   പരിഹാരം ‌ഞങ്ങളുണ്ടാക്കും

  പരിഹാരം ‌ഞങ്ങളുണ്ടാക്കും

  ഇനി പണംമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്നവുമുണ്ടെങ്കിൽ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും....യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പാട്ട കിലുക്കിയോ....ബക്കറ്റ് പിരിവെടുത്തോ...
  #ആഷിഖിന്സിനിമപിടിക്കാൻ #500രൂപ ചലഞ്ച്
  നടത്തിയോ ഞങ്ങൾ പണം കണ്ടെത്തി തരാം....
  താങ്കൾ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ...

   'മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം' 'മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം'

  ബിജെപി സഖ്യകക്ഷി കോണ്‍ഗ്രസ് പാളയത്തിലെത്തുമോ? എല്‍ജെപിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങള്‍ബിജെപി സഖ്യകക്ഷി കോണ്‍ഗ്രസ് പാളയത്തിലെത്തുമോ? എല്‍ജെപിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങള്‍

  കയ്യും കാലും വെട്ടുമെന്ന് ഭീഷണി, സ്വപ്ന കുടുംബം തകർത്തു,ജീവിക്കുന്നത് മകളെ വളര്‍ത്താൻ;വെളിപ്പെടുത്തൽകയ്യും കാലും വെട്ടുമെന്ന് ഭീഷണി, സ്വപ്ന കുടുംബം തകർത്തു,ജീവിക്കുന്നത് മകളെ വളര്‍ത്താൻ;വെളിപ്പെടുത്തൽ

  English summary
  Riyas Mukkoli asks Ashiq abu to take film about Pinarayi's rule
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X