ദിലീപിനെതിരെ ലക്ഷങ്ങള്‍ മുടക്കി പ്രചാരണം! പിന്നില്‍ ഈ രണ്ട് പേര്‍.. മരണം വരെ ഒപ്പം!
കൊച്ചി: പോലീസും കോടതിയും താരസംഘടകളും കൈവിട്ടാലും ദിലീപിനെ കൈവിടാന്‍ തയ്യാറല്ല ജനപ്രിയന്റെ ഫാന്‍സ്. ദിലീപ് കുറ്റക്കാരനല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഇവര്‍. കഴിഞ്ഞ ദിവസം ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു സംഘം പ്രിയതാരത്തിന് പിന്തുണയുമായി തെരുവില്‍ ഇറങ്ങുകയുമുണ്ടായി. മരണം വരെ ദിലീപിനൊപ്പം എന്നാണ് ഇവരുടെ നിലപാട്.
നടിയോട് ദിലീപും കാവ്യയും പ്രതികാരം ചെയ്തു...! നടിയോടും മഞ്ജുവിനോടും വെറുപ്പ്.. വെളിപ്പെടുത്തൽ
ആദ്യം മൗനം.. പിന്നെ പൊട്ടിക്കരച്ചിൽ... ഭിത്തിയിൽ തല ഇടിച്ച് നെറ്റി മുറിഞ്ഞു.. തകർന്നടിഞ്ഞ് ജനപ്രിയൻ!

ഗൂഢാലോചന ദിലീപിനെതിരെ
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടക്കുന്നത് ദിലീപിന് എതിരെയാണ് എന്നാണ് ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷന്‍ സെക്രട്ടറി റിയാസ് ഖാന്‍ പറയുന്നത്. കെട്ടിച്ചമച്ച തെളിവുകളുടെയും കള്ളപ്രചാരണങ്ങളുടേയും അടിസ്ഥാനത്തിലാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെടുന്നതത്രേ. റിയാസ് ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം നേരത്തെ പള്‍സര്‍ സുനിയെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

അമ്മയുടെ കുറ്റകരമായ മൌനം
താരസംഘടനയായ അമ്മയ്‌ക്കെതിരെയും ഫാന്‍സ് അസ്സോസ്സിയേഷന്‍ പ്രതികരിക്കുന്നു. ദിലീപിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തപ്പോള്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അദ്ദേഹത്തെ അമ്മയില്‍ നിന്നും പുറത്താക്കിയെന്നും റിയാസ് ഖാന്‍ ആരോപിക്കുന്നു. അമ്മയില്‍ പലര്‍ക്കും അറിയാം ദിലീപ് നിരപരാധി ആണ് എന്നും റിയാസ് പറയുന്നു

ആരും തുറന്ന് പറയുന്നില്ല
അമ്മയിലെ പലരും നിലപാട് തുറന്ന് പറയാന്‍ മടി കാട്ടുകയാണ്. ആര്‍ക്കും ദിലീപിനെ ജയിലില്‍ പോയി കാണണമെന്നോ പുറത്തിറക്കണമെന്നോ ഇല്ല. അമ്മയിലെ സഹപ്രവര്‍ത്തകരുടെ ഈ മൗനം കുറ്റകരമായ അനാസ്ഥ ആണെന്നും റിയാസ് ആരോപിക്കുന്നു

ദിലീപിനെതിരെ പിആർ വർക്ക്
തങ്ങള്‍ ഫാന്‍സുകാര്‍ പണം വാങ്ങി ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് നടത്തിയിട്ടില്ലെന്നും റിയാസ് വ്യക്തമാക്കുന്നു. ലിബര്‍ട്ടി ബഷീറും ഒരു പരസ്യ സംവിധായകനും ചേര്‍ന്ന് ദിലീപിനെതിരെയാണ് ലക്ഷങ്ങള്‍ മുടക്കി പിആര്‍ വര്‍ക്ക് നടത്തുന്നതെന്നും ആരോപിക്കുന്നു റിയാസ്.

പണം വാങ്ങിയിട്ടില്ല
സംവിധായകനായ ബൈജു കൊട്ടാരക്കരയും ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനും ദിലീപിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്നത് ലക്ഷങ്ങള്‍ വാങ്ങിയിട്ടാണ് എന്നും റിയാസ് ആരോപിക്കുന്നു. തങ്ങള്‍ കോടികള്‍ വാങ്ങിയെന്ന ആരോപണം തെറ്റാണെന്നും റിയാസ് പറയുന്നു.

കാവ്യയുടെ പേര് പറയിപ്പിച്ചത്
കാവ്യയാണ് മാഡമെന്നത് സുനിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് എന്നും റിയാസ് ആരോപിക്കുന്നു. ഇത്രയും നാള്‍ പോലീസ് കസ്റ്റഡിയില്‍ ഇരുന്ന പെരും കള്ളനാണ് പള്‍സര്‍ സുനി. ദിലീപിന്റെ കുടുംബത്തിനെതിരെ നടക്കുന്ന ഗൂഢാലോചന ആണിതെന്നും റിയാസ് ആരോപിക്കുന്നു

എവിടെ വമ്പൻ സ്രാവുകൾ
നേരത്തെ പള്‍സര്‍ സുനി കുറേ വമ്പന്‍ സ്രാവുകളെക്കുറിച്ച് പറഞ്ഞ് കൊണ്ട് നടന്നു. എന്നാല്‍ ഇപ്പോള്‍ അതിനെപ്പറ്റി മിണ്ടുന്നില്ലെന്നും റിയാസ് പറയുന്നു. ദിലീപിനെ കൂടാതെ വമ്പന്‍ സ്രാവുകള്‍ വേറെയുണ്ടെന്ന് പള്‍സര്‍ സുനി പല തവണ പറഞ്ഞിരുന്നു

വിൻസെന്റ് എംഎൽഎയ്ക്ക് ജാമ്യം
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും ദിലീപിന് അത് നിഷേധിക്കപ്പെട്ടു. സിനിമാതാരം ആയതിനാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കും എന്നാണ് പറയുന്നത്. അത് വിന്‍സെന്റ് എംഎല്‍എയ്ക്കും ബാധകമല്ലേ എന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം

വ്യാജ വാദങ്ങള്‍
ദിലീപ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി ഒരു തെളിവുമില്ല. പോലീസ് എന്നിട്ടും ദിലീപിനെതിരെ നിരത്തുന്നത് വ്യാജ വാദങ്ങള്‍ ആണെന്നും റിയാസ് ആരോപിക്കുന്നു. ജാമ്യം നിഷേധിക്കുക എന്നത് മാത്രമാണ് ലക്ഷ്യം

വാദങ്ങൾ അവിശ്വസനീയം
നാല് വര്‍ഷം മുന്‍പ് ക്വട്ടേഷന്‍ കൊടുത്തുവെന്നതും പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്തുവെന്നതും വിശ്വസിക്കാനാവാത്തതാണ്. പള്‍സര്‍ സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന പോലീസ് വാദവും ഫാന്‍സ് അസ്സോസ്സിയേഷന്‍ തള്ളിക്കളയുന്നു

പൊട്ടിത്തകരുന്ന തെളിവുകൾ
ഒരു ടവര്‍ ലൊക്കേഷന്‍ 3 കിലോമീറ്റര്‍ എങ്കിലും കാണുമെന്നിരിക്കേ ഈ തെളിവുകള്‍ വെറുതെ പൊട്ടിത്തകരാന്‍ പോകുന്നതാണ് എന്നും റിയാസ് പറയുന്നു. ദിലീപിനെ മാത്രം കുടുക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

വൈരാഗ്യബുദ്ധി
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് ദിലീപ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഒരന്വേഷണവും നടക്കുന്നില്ല. ദിലീപിനെ ജയിലില്‍ അടച്ചിരിക്കുന്നത് വൈരാഗ്യബുദ്ധിയോടെ ആണെന്നും ആരാധകര്‍ ആരോപിക്കുന്നു

ദിലീപേട്ടനൊപ്പം
കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് മൊഴി നല്‍കിയവരെ വരെ ജാമ്യത്തില്‍ വിട്ടു. എന്നിട്ടും ദിലീപിനെ മാത്രം ജയിലില്‍ അടച്ചിരിക്കുന്നു. തങ്ങളെന്നും ദിലീപിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും ഫാന്‍സ് അസ്സോസ്സിയേഷന്‍കാര്‍ പറയുന്നു.