Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി മിഥുന്‍ രമേശ്; ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ

ആശുപത്രി കിടക്കിയില്‍ നിന്നുള്ള ഒരു വീഡിയോയിലൂടെയാണ് മിഥുന്‍ രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.

mithun

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ മിഥുന്‍ രമേശ് തനിക്ക് ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ആശുപത്രി കിടക്കിയില്‍ നിന്നുള്ള ഒരു വീഡിയോയിലൂടെയാണ് മിഥുന്‍ രമേശ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് മിഥുന്‍ രമേശ്. തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നാണ് മിഥുന്‍ രമേശ് ഇപ്പോള്‍ അറിയിക്കുന്നത്.

ഏറ്റവും പുതിയ വിവരങ്ങള്‍

ഏറ്റവും പുതിയ വിവരങ്ങള്‍

ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി എന്നാണ് മിഥുന്‍ രമേശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മുഖത്തിന്റെ മസിലുകള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കുന്ന അവസ്ഥയായ ബെല്‍സ് പാള്‍സി എന്ന രോഗമാണ് മിഥുന്‍ രമേശിന് ബാധിച്ചത്. രോഗം ബാധിച്ചതിന് പിന്നാലെ തന്നെ മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുന്‍ രമേശിനെ പ്രവേശിപ്പിച്ചത്.

മിഥുന്‍ പറയുന്നത്

മിഥുന്‍ പറയുന്നത്

ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു ഭാഗം അനക്കാന്‍ പറ്റില്ല. കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയാണുള്ളതെന്നും മിഥുന്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ച് പാടുണ്ട്. നേരത്തെ ജസ്റ്റിന്‍ ബീബറിനും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും മിഥുന്‍ രമേശ് പറഞ്ഞിരുന്നു.

രണ്ട് കണ്ണും ഒരുമിച്ച് അടക്കാന്‍

രണ്ട് കണ്ണും ഒരുമിച്ച് അടക്കാന്‍

നടി ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനും ഈ രോഗം ബാധിച്ചിരുന്നു. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ട് കണ്ണും ഒരുമിച്ച് അടക്കാന്‍ കുറച്ച് പാടുണ്ടെന്നാണ് മിഥുന്‍ വീഡിയോയിലൂടെ അറിയിച്ചത്. മുഖത്തിന് താല്‍ക്കാലികമായി കോടലുണ്ടാകുന്ന രോഗമാണ് ബെല്‍സ് പാള്‍സി. കൊവിഡ് ഭേദമായവരില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

യഥാര്‍ത്ഥ കാരണം

യഥാര്‍ത്ഥ കാരണം

രോഗത്തെ അക്യൂട്ട് പെരിഫെറല്‍ പാള്‍സി എന്നും വിളിക്കും. ഈ രോഗത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് ഇതുവരെ വ്യക്തമല്ല. മുഖത്തിന്റെ ഒരു വശത്ത് മസിലുകള്‍ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം ഈ രോഗത്തിന് കാരണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില വൈറല്‍ ഇന്‍ഫെക്ഷന് ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നു.

വീണ്ടും വരാന്‍ സാധ്യത

വീണ്ടും വരാന്‍ സാധ്യത

രോഗം സ്ഥിരീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത് ഭേദമാകാറുണ്ട്. കൂടാതെ ഒന്നിലധികം പ്രാവശ്യം ഈ രോഗം വരാനുള്ള സാധ്യതയും കാണുന്നുണ്ട്. മുഖത്തിന്റെ ഒരുവശം തളര്‍ന്നുപോവുക കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+