കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെ രാജേഷ് വധത്തില്‍ വീണ്ടും ട്വിസ്റ്റ്!! അലിഭായിക്ക് ഉന്നതപോലീസ് ബന്ധം, അന്വേഷണം വഴിതെറ്റുമോ?

കൊലപാതകം നടത്തിയത് അലിഭായ്

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലപ്പെടുത്തിയ സംഭവത്തില്‍ മാരക ട്വിസ്റ്റ്. കേസില്‍ മുഖ്യകണ്ണിയായ സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായിയെ കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇയാള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനുമായി കൂടുതല്‍ ബന്ധമുണ്ടായിരുന്നെന്നും ഇതാണ് ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നുമാണ് വിവരം.

അതേസമയം ഖത്തറിലുള്ള പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗള്‍ഫിലേക്ക് കടന്ന അലിഭായിയെ എങ്ങനെ പിടിക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്. ഇതോടൊപ്പം സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ സഹായിക്കുന്ന സാഹചര്യത്തില്‍ ഇയാളെ പിടിക്കുക എന്നത് പോലീസിന് കടുത്ത തലവേദനയാണ്. ഖത്തറിലുള്ള പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചാല്‍ മാത്രമേ ഇപ്പോള്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ.

ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍

ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍

കൊലപാതകം നടന്നം ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ നടപടിയെടുക്കുന്നതിനായി വിളിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഫോണെടുത്തില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ കോള്‍ ഡൈവേര്‍ട്ട് ആയി ലാന്‍ഡ് ഫോണിലേക്കാണ് പോയത്. എന്നിട്ടും ഫോണ്‍ ആരും എടുത്തില്ല. ഇത് അന്വേഷണ സംഘത്തെ സംശയത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥന്‍ ഫോണ്‍ എടുക്കാതിരുന്നതാണ് കൊലയാളികളെ പിടികൂടുന്നതിന് തടസമായത്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതും ഇക്കാരണമാണ്. നേരത്തെ തന്നെ ഈ വിവരങ്ങള്‍ അറിഞ്ഞാല്‍ നടപടി പെട്ടെന്ന് എടുക്കേണ്ടി വരുമെന്ന് കരുതി ഈ ഉദ്യോഗസ്ഥന്‍ ഫോണ്‍ മന:പ്പൂര്‍വം എടുക്കാതിരുന്നതാണ് എന്ന് സൂചനയുണ്ട്. ഈ ഉദ്യോഗസ്ഥനുമായി അലിഭായിക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിവരം രഹസ്യമാക്കിവെക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ല വിട്ടുപോയി

ജില്ല വിട്ടുപോയി

ഉദ്യോഗസ്ഥന്റെ വീഴ്ച്ചയാണ് പ്രതികള്‍ക്ക് ജില്ല വിട്ടു പോകാന്‍ സഹായകരമായതെന്ന് ഇന്റലിജന്‍സ് വിഭാഗം കരുതുന്നു.അതുകൊണ്ട് ഇക്കാര്യം പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ വീഴ്ച്ച അതുകൊണ്ടാണ് രഹസ്യമാക്കി വെക്കാന്‍ തീരുമാനിച്ചത്. അടുത്ത സുഹൃത്തായ പത്തിരി സത്താറിന് വേണ്ടിയാണ് അലിഭായ് കൊല നടത്തിയതെന്നാണ് സൂചന. രാജേഷുമായി ബന്ധമുണ്ടായിരുന്ന നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് സത്താര്‍. ഇയാളുടെ ജിംനേഷ്യത്തിലെ ട്രെയിനറാണ് അലിഭായ്. കേരളത്തിലേക്ക് അയച്ചതും കൊലപാതകം നടത്തി തിരിച്ച് ഖത്തറിലെത്തിച്ചതും സത്താറാണെന്ന് പോലീസ് പറയുന്നു. വ്യവസായി ആയ സത്താര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഖത്തറിലെത്തുന്നത്. അതിന് മുമ്പ് ഓച്ചിറിയില്‍ ലോറി ഡ്രൈവരായിരുന്നു. അവിടെ വെച്ചാണ് നൃത്താധ്യാപികയെ വിവാഹം കഴിച്ചത്. തുടര്‍ന്നാണ് ഖത്തറിലെത്തി വലിയ വ്യവസായസാമ്രാജ്യം ഉണ്ടാക്കിയത്.

സിനിമാസ്റ്റൈല്‍ ജീവിതം

സിനിമാസ്റ്റൈല്‍ ജീവിതം

അലിഭായ് എന്ന സാലിഹിന് സിനിമയോട് വലിയ താല്‍പര്യമുള്ളതായി പോലീസ് പറയുന്നു. സിനിമാക്കാരുമായി ഇയാള്‍ക്ക് നല്ല ബന്ധവുമുണ്ട്. അതുകൊണ്ടാണ് ഇയാള്‍ സ്വന്തം പേരിനൊപ്പം മോഹന്‍ലാല്‍ സിനിമയുടെ പേരും ചേര്‍ത്തത്. പിന്നീട് ഇത് വെറും അലിഭായ് എന്ന രീതിയിലേക്ക് മാറുകയായിരുന്നു. ഇയാളെ ഖത്തറിലേക്ക് കൊണ്ടുവന്ന സ്വന്തം ജിംനേഷ്യത്തില്‍ ട്രെയിനറാക്കിയത് സത്താറാണ്. നാട്ടില്‍ ഇയാള്‍ സ്‌കൈലാബ് അലിഭായ് എന്നും അറിയപ്പെട്ടിരുന്നു. അതേസമയം രാജേഷ് ഇടക്കാലത്ത് ഖത്തറിലെത്തിയപ്പോഴാണ് യുവതിയുമായി പരിചയത്തിലാവുന്നത്. വമ്പന്‍ തുക ഇയാളുടെ പേരില്‍ യുവതി നിക്ഷേപിച്ചതായി പോലീസ് പറയുന്നു. ഇതാണ് സത്താറിനെ പ്രകോപിപ്പിച്ചത്. ഇതോടെ രാജേഷിനെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി അലിഭായ് സന്നദ്ധത അറിയിച്ചതോടെ കാര്യങ്ങള്‍ പെട്ടെന്ന് നടക്കുകയായിരുന്നു.

അന്വേഷണം വഴിതെറ്റുമോ

അന്വേഷണം വഴിതെറ്റുമോ

ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി വളരെ അടുത്ത ബന്ധം അലിഭായിക്ക് ഉണ്ടായിരുന്നുവെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ നിലവിലുള്ള അന്വേഷണം വഴിതെറ്റുമോ എന്ന ആശങ്കയിലാണ് പോലീസ്. ഖത്തറിലുള്ള കൊലയാളികളെ എങ്ങനെ പിടികൂടുമെന്ന ധാരണയും പോലീസിനില്ല. വിവരങ്ങള്‍ തങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ചോരുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. സത്താറിന്റെ രാഷ്ട്രീയ ബന്ധങ്ങളും പോലീസിന് തിരിച്ചടിയാണ്. അതേസമയം സുഹൃത്തിന്റെ ജീവിതം തകര്‍ത്ത റേഡിയോ ജോക്കിയോട് അലിഭായിക്ക് കടുത്ത പകയുണ്ടായിരുന്നതായി സൂചനയുണ്ട്. കായംകുളം സ്വദേശി അപ്പുണ്ണി അലിഭായിയുടെ സുഹൃത്തായതിനാല്‍ അതുവഴിയാണ് രണ്ടുപേര്‍ കൂടി സംഘത്തിലെത്തിയതെന്ന് പോലീസ് പറയുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളും പോലീസിനെ ഞെട്ടിക്കുന്നതാണ്. സാധാരണ കുടുംബത്തിലെ അംഗങ്ങളായിരുന്നു അലിഭായിയും സത്താറും ഗള്‍ഫിലെത്തിയ ശേഷം ഇത്രയും പണക്കാരായതെങ്ങനെ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആര്‍ജെ രാജേഷ് കൊലപാതകം: കൊല നടത്തിയത് അലിഭായ് എന്ന സ്വാലിഹ്ആര്‍ജെ രാജേഷ് കൊലപാതകം: കൊല നടത്തിയത് അലിഭായ് എന്ന സ്വാലിഹ്

രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി അടിയേറ്റ് കൊല്ലപ്പെട്ടു, തൃണമൂല്‍ കുരുക്കില്‍!! സംഘര്‍ഷത്തിന് സാധ്യതബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി അടിയേറ്റ് കൊല്ലപ്പെട്ടു, തൃണമൂല്‍ കുരുക്കില്‍!! സംഘര്‍ഷത്തിന് സാധ്യത

English summary
rj murder accussed have connection with top police officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X