കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെ രാജേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍, ഗൂഢാലോചനയ്ക്ക് തെളിവ്!! സത്താറിന്റെ ക്വട്ടേഷന്‍ തന്നെ!!

രാജേഷ് വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായി സൂചന. ഗൂഢാലോചനയ്ക്കും പണം കൈമാറിയതിനുമാണ് തെളിവ് ലഭിച്ചതെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പോലീസ് വലിയ ആശയക്കുഴപ്പത്തിലായിരുന്നു.

ഖത്തറിലെ യുവതിക്കും ഭര്‍ത്താവിനും ഈ കേസുമായി ബന്ധമില്ലെന്ന വെളിപ്പെടുത്തലായിരുന്നു പോലീസിനെ കുരുക്കിയത്. യുവതി ഗള്‍ഫിലെ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷിനെ കൊന്നത് തന്റെ ഭര്‍ത്താവ് സത്താറല്ലെന്നും തങ്ങള്‍ക്കിടയിലുള്ള മൂന്നാമനാണെന്നും പറഞ്ഞിരുന്നു. ഇതോടെ കേസില്‍ പോലീസിന്റെ നിഗമനങ്ങളെല്ലാം പാളിയിരുന്നു. എന്നാല്‍ കേസില്‍ വീണ്ടും അറസ്റ്റുണ്ടായതോടെ അന്വേഷണം ശരിയായിട്ടാണ് മുന്നോട്ട് പോകുന്നതെന്നാണ് സൂചന.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു

രാജേഷിന്റെ കൊലപാതകത്തില്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന കായംകുളം സ്വദേശി യാസിന്‍ മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ കൊലപാതകത്തിന് ശേഷം പ്രതികളെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം ഉപേക്ഷിച്ചതും ഇയാളാണ്. യാസിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം ഖത്തറിലുള്ള യുവതിയുടെ ഭര്‍ത്താവ് സത്താര്‍, അലിഭായ് എന്നിവരെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസിന്റെ ശ്രമം. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നാമനും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. നൃത്താധ്യാപികയെ ചോദ്യം ചെയ്യാനായി പോലീസ് ഖത്തറിലേക്ക് പോകാനാണ് സാധ്യത. ഇവര്‍ക്ക് യാത്രാവിലക്കുണ്ടെന്നാണ് പറയുന്നത്. അതിനാല്‍ സത്താറിനൊപ്പം യുവതിക്കും നാട്ടിലേക്ക് വരാനാവില്ല. യുവതിയ ചോദ്യം ചെയ്താല്‍ സത്താറിനെ കുടുക്കാനുള്ള തെളിവുകള്‍ ലഭിക്കുമെന്നും പോലീസ് പറയുന്നു.

സത്താറിനെതിരെ തെളിവുകള്‍

സത്താറിനെതിരെ തെളിവുകള്‍

നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. അലിഭായിക്കെതിരെയും ഉണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുടെയും പണം കൈമാറിയതിന്റെയും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ സാമ്പത്തിക തട്ടിപ്പിന് കേസുള്ളതിനാല്‍ പണം ആര്‍ക്കും നല്‍കാനാവില്ലെന്നും ക്വട്ടേഷന് പണം വേറെ എവിടെ നിന്നോ ആണ് വന്നതെന്നും പറഞ്ഞിരുന്നു. ഇത് പച്ചക്കള്ളമാണെന്ന് വളരെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നു. സത്താറിന് വധഭീഷണി ഉണ്ടെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്ന് പോലീസ് പറയുന്നു. രാജേഷിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്ന് തന്നെയാണെന്ന് ഉറപ്പായിട്ടുണ്ട്. നൃത്താധ്യാപികയുമായുള്ള ബന്ധം തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഭീതിയോടെ സുഹൃത്ത്

ഭീതിയോടെ സുഹൃത്ത്

രാജേഷിനെ കൊലപ്പെടുത്തുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുഖം പ്രാപിച്ച് വരുന്നതായി റിപ്പോര്‍ട്ട്. നാടന്‍പാട്ട് സംഘത്തിലെ സുഹൃത്ത് കുട്ടന് രാജേഷിനൊപ്പം വെട്ടേറ്റിരുന്നു. സംഭവത്തിന് ശേഷം ഭയം വിട്ടുപോയിട്ടില്ലെന്ന ്കുട്ടന്‍ പറഞ്ഞു. സ്റ്റുഡിയോയില്‍ ഇരുന്ന് താനും രാജേഷും ലഘുഭക്ഷം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടിരുന്നു. ഇതിനിടയില്‍ കാര്‍ സ്റ്റുഡിയോയുടെ മുന്നില്‍ നിര്‍ത്തുകയും അതില്‍ നിന്ന് ഒരാള്‍ ഇറങ്ങി തന്നെ വെട്ടുകയും ചെയ്തു. ഇതോടെ താന്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടന്‍ പറഞ്ഞു. താന്‍ രക്ഷപ്പെടുന്നതിനിടെ റോഡരികിലെ വീടുകളില്‍ തട്ടി വിളിച്ച് രാജേഷിനെ വെട്ടിക്കൊല്ലുന്ന വിവരം അറിയിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് കുട്ടന്‍ പറയുന്നു. അതേസമയം തങ്ങളെ രക്ഷിക്കാന്‍ പോലീസ് എത്തിയത് എങ്ങനെയെന്ന് അറിയില്ല. ഒരുപക്ഷേ ആരെങ്കിലും വിളിച്ച് അറിയിച്ചതായിരിക്കുമെന്ന് കുട്ടന്‍ പറഞ്ഞു. രണ്ടുമണിക്ക് താന്‍ സ്റ്റുഡിയോക്ക് സമീപം തിരിച്ചെത്തുമ്പോള്‍ രാജേഷ് മരണത്തോട് മല്ലിടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് കുട്ടന്‍ വ്യക്തമാക്കി.

ആര്‍ജെ രാജേഷ് വധം: സത്താറിനെ കൊല്ലാന്‍ ശ്രമമുണ്ടെന്ന് നൃത്താധ്യാപിക!! ക്വട്ടേഷന്‍ തുകയിലും ദുരൂഹത!!ആര്‍ജെ രാജേഷ് വധം: സത്താറിനെ കൊല്ലാന്‍ ശ്രമമുണ്ടെന്ന് നൃത്താധ്യാപിക!! ക്വട്ടേഷന്‍ തുകയിലും ദുരൂഹത!!

രാജേഷ് വധത്തില്‍ പോലീസ് പുതിയ നീക്കത്തിന്; നൃത്താധ്യാപിക പറയുന്നത് പച്ചക്കള്ളം, തെളിവുകള്‍ നിരത്തിരാജേഷ് വധത്തില്‍ പോലീസ് പുതിയ നീക്കത്തിന്; നൃത്താധ്യാപിക പറയുന്നത് പച്ചക്കള്ളം, തെളിവുകള്‍ നിരത്തി

ബിജെപിയുടെ സുവര്‍ണകാലം തുടരുമോ? മോദിക്കെതിരെ എതിരാളികള്‍ കരുത്തരാവുന്നു!! ഒപ്പം വെല്ലുവിളികളും!!ബിജെപിയുടെ സുവര്‍ണകാലം തുടരുമോ? മോദിക്കെതിരെ എതിരാളികള്‍ കരുത്തരാവുന്നു!! ഒപ്പം വെല്ലുവിളികളും!!

English summary
rj murder one more arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X