• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

RJ രാജേഷിന്റെ ശരീരത്തിൽ 20 വെട്ടുകൾ.. കൈപ്പത്തി അറ്റ്തൂങ്ങി! ദോഹയിലെ സ്ത്രീയ്ക്ക് പിന്നാലെ പോലീസ്

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയായ യുവഗായകന്‍ രാജേഷ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് രാജേഷിനെ ഒരു സംഘം മടവൂരിലെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നത്. നാലംഗ കൊട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.

നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരമായ രാജേഷിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. കൊട്ടഷന് പിന്നില്‍ സ്ത്രീവിഷയമാണോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. ദോഹയില്‍ താമസിക്കുന്ന സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല സ്ത്രീയുമായി സംസാരിക്കവേ

കൊല സ്ത്രീയുമായി സംസാരിക്കവേ

നേരത്തെ ദോഹയില്‍ റേഡിയോ ജോക്കി ആയിരുന്ന രാജേഷ് കുമാര്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഗായകനും അവതാരകനുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കലില്‍ ഗാനമേള കഴിഞ്ഞ് തിരിച്ച് സ്വന്തം സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് രാജേഷ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പുലര്‍ച്ചെ ഒന്നരമണിക്കായിരുന്നു കൊലപാതകം. ദോഹയിലുള്ള ഒരു സ്ത്രീയുമായി ഫോണില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. വെട്ടേറ്റ രാജേഷ് നിലവിളിക്കുന്നത് ഫോണിലുണ്ടായിരുന്ന ഈ സ്ത്രീ കേട്ടിരുന്നു. രാജേഷിന്റെ സുഹൃത്തുക്കളെ ആക്രമണ വിവരം അറിയിച്ചതും ഈ സ്ത്രീ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുപത് വെട്ടുകൾ

ഇരുപത് വെട്ടുകൾ

ദോഹയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന കാലം മുതല്‍ക്കേ ഈ സ്ത്രീയുമായി രാജേഷിന് പരിചയമുണ്ടായിരുന്നു. ഈ സ്ത്രീയെക്കുറിച്ചാണ് പോലീസിപ്പോള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. ഇവരുമായി രാജേഷിന് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കടുത്ത പക തീര്‍ക്കുന്ന തരത്തിലാണ് രാജേഷിനെ തുണ്ട് തുണ്ടായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിലാകെ ഇരുപത് മുറിവുകളാണ് ഉണ്ടായിരുന്നത്. ആഴത്തിലുള്ള രണ്ട് മുറിവുകളാണ് രക്തം വാര്‍ന്ന് മരണത്തിന് കാരണമായത്.

കൈപ്പത്തി അറ്റ് പോയി

കൈപ്പത്തി അറ്റ് പോയി

വെട്ടേറ്റ് രാജേഷിന്റെ ഇടത് കൈപ്പത്തി പൂര്‍ണമായും അറ്റ് പോയ നിലയില്‍ ആയിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി രാജേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. നാല് പേര്‍ ചേര്‍ന്നാണ് കൊല നടത്തിയിരിക്കുന്നത്. ഇവര്‍ ചുവന്ന മാരുതി കാറിലാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. പുലര്‍ച്ചെ 1.42ന് ഈ കാര്‍ പോകുന്നതും 2.30ന് തിരികെ വരുന്നതും ദൃശ്യങ്ങളില്‍ കാണാം. പകലും ഈ വാഹനം സ്ഥലത്ത് ചുറ്റിത്തിരിയുന്നത് കണ്ടവരുണ്ട്. എന്നാല്‍ വാഹന നമ്പര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

സുഹൃത്തിനും വെട്ടേറ്റു

സുഹൃത്തിനും വെട്ടേറ്റു

കൊട്ടേഷൻ സംഘത്തിന് വേണ്ടി കൊല്ലം, പാരിപ്പള്ളി, വർക്കല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. സംഭവസമയത്ത് രാജേഷിനൊപ്പമുണ്ടായ സുഹൃത്ത് കുട്ടനും വെട്ടേറ്റിരുന്നു. കുട്ടന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമിസംഘത്തിലുള്ള ഒരാളെ പോലും കുട്ടന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. രണ്ട് ബൈക്കുകളിലായിട്ടാണ് പരിപാടി കഴിഞ്ഞ് കുട്ടനും രാജേഷും മടവൂരിലെ സ്റ്റുഡിയോയില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും സ്റ്റുഡിയോയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. ആ സമയത്ത് ഒരു കാര്‍ സ്റ്റുഡിയോയ്ക്ക് മുന്നില്‍ നിര്‍ത്തിയ ശേഷം മുന്നോട്ടെടുത്ത് പോയി. അല്‍പനേരം കഴിഞ്ഞ് മടങ്ങി വന്ന കാറില്‍ നിന്ന് ആയുധങ്ങളുമായി പുറത്തിറങ്ങിയ സംഘം ആദ്യം കുട്ടനെയാണ് ആക്രമിച്ചത്. വെട്ടേറ്റ കുട്ടന്‍ നിലവിളിച്ച് കൊണ്ട് ഓടി.

ലക്ഷ്യം രാജേഷ് മാത്രം

ലക്ഷ്യം രാജേഷ് മാത്രം

സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള വീടുകളില്‍ ആളുകളെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് കുട്ടന്‍ പോലീസിന് മൊഴി നല്‍കി. അക്രമി സംഘം കുട്ടനെ പിന്തുടര്‍ന്നിരുന്നില്ല. അവരുടെ ലക്ഷ്യം രാജേഷ് മാത്രമായിരുന്നുവെന്ന് കുട്ടന്‍ പറയുന്നു. അക്രമിസംഘം വന്ന കാര്‍ തിരിച്ച് പോയശേഷം സ്റ്റുഡിയോയിലേക്ക് വന്ന കുട്ടന്‍ കണ്ടത് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജേഷിനെയാണെന്നും കുട്ടന്‍ മൊഴി നല്‍കി. കുട്ടനില്‍ നിന്നും പോലീസ് ഒരു തവണ കൂടി മൊഴി രേഖപ്പെടുത്തിയേക്കും. രാജേഷിന്റെ ഭാര്യ രോഹിണി, ബന്ധുക്കള്‍ എന്നിവരില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ തേടും. രോഹിണി എട്ട് മാസം ഗര്‍ഭിണിയാണ്. അഞ്ച് വയസ്സുകാരനായ അര്‍ജുന്‍ എന്ന മകനും രാജേഷിനുണ്ട്. ജോലി കിട്ടി ചെന്നൈയിലേക്ക് പോകാനിരിക്കെയാണ് കൊലപാതകം.

ലീഗ അപ്രത്യക്ഷയായിട്ട് പതിനാല് ദിവസങ്ങൾ.. കടലിനടിയിലും തെരച്ചിൽ.. ഒരു തുമ്പുമില്ലാതെ പോലീസ്!

ചെങ്ങന്നൂരിൽ കടകംപള്ളിയും കുമ്മനവും തുറന്ന പോരിൽ.. കുമ്മനം ജീ.. തുരങ്കം വെയ്ക്കരുതെന്ന് മന്ത്രി

English summary
RJ Rajesh Kumar murder case: Police behind a woman in Doha, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more