കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Rj രാജേഷിനെ കൊലപ്പെടുത്തിയത് ഖത്തര്‍ വ്യവസായിയുടെ നിര്‍ദ്ദേശ പ്രകാരം.. ഇന്‍റപോളിന്‍റെ സഹായം തേടും

  • By Desk
Google Oneindia Malayalam News

മുന്‍ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷ് കുമാറിന്‍റെ കൊലപാതകം ക്വട്ടേഷന്‍ തന്നെയാണെന്ന് ഉറപ്പിച്ച് പോലീസ്. രാജേഷിന് ബന്ധമുണ്ടെന്ന് കരുതുന്ന സ്ത്രീയുടെ ഭര്‍ത്താവായ ഖത്തര്‍ വ്യവസായില്‍ നിന്ന് ലഭിച്ച ക്വട്ടേഷന്‍ അനുസരിച്ചാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരങ്ങള്‍ ലഭിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ ഒരു സ്വിഫ്റ്റ് കാറില്‍ എത്തിയായിരുന്നു കൊലപാതകം നടത്തിയത്. ഈ കാര്‍ തരപ്പെടുത്തി കൊടുത്ത മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഖത്തര്‍ വ്യവസായിയെ കേന്ദ്രീകരിച്ച്

ഖത്തര്‍ വ്യവസായിയെ കേന്ദ്രീകരിച്ച്

രാജേഷിന് ബന്ധമുണ്ടെന്ന് കരുതുന്ന ദോഹയിലുള്ള നൃത്താധ്യാപികയും ആലപ്പുഴ സ്വദേശിനിയുമായ സ്ത്രീയുടെ ഭര്‍ത്താവിലേക്കാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. രാജേഷുമായുള്ള ബന്ധത്തെ ചൊല്ലി സ്ത്രീയും ഭര്‍ത്താവും അകന്ന് കഴിയുകയാണ്. ഇരുവരുടേയും ബന്ധമാണ് ഇയാളുടെ ബിസിനസ് തകര്‍ന്നതിന് കാരണമെന്നാണ് വിവരം. ഇവരുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം രാജേഷാണെന്ന് നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി കൂടുതല്‍ വിവരം ലഭിക്കണമെങ്കില്‍ സ്ത്രീയുടെ ഭര്‍ത്താവിനേയും സ്ത്രീയേയും നാട്ടില്‍ എത്തിച്ചേ മതിയാകൂ. എന്നാല്‍ ഇരുവര്‍ക്കും ദുബൈയില്‍ ചെക്ക് കേസ് നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് വരാന്‍ സാധിക്കില്ലെന്നാണ് സ്ത്രീയെ ബന്ധപ്പെട്ടപ്പോള്‍ പോലീസിന് ലഭിച്ച വിവരം. ഇതോടെ ഇരുവരേയും നാട്ടില്‍ എത്തിക്കാന്‍ പോലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയതായാണ് വിവരം.

ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍

ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍

അതേസമയം രാജേഷിന്‍റെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇതുവരെ പോലീസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കോള്‍ വിവരങ്ങള്‍ പോലീസ് എടുത്തിട്ടുണ്ട്. സോമ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രാജേഷ് സ്ത്രീയെ വിളിച്ചിരുന്നത്. രാജേഷിനെ ഭര്‍ത്താവ് അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ ഇവര്‍ രാജേഷിന് ചെന്നൈയില്‍ സംഗീതാധ്യാപകനായി ജോലി ശരിപ്പെടുത്തി നല്‍കിയിരുന്നു. ഇതിനായി ചെന്നൈയിലേക്ക് പുറപ്പെടാന്‍ നാല് മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോളാണ് ക്വട്ടേഷന്‍ സംഘം എത്തി രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.കൊല നടത്തിയ ശേഷം പ്രതികള്‍ കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് നിലവിലെ സൂചന.

അന്വേഷണ സംഘം മുംബൈയിലേക്ക്

അന്വേഷണ സംഘം മുംബൈയിലേക്ക്

ചുവന്ന സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം പോലീസിന് മനസിലായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരാണ് കൊലയാളി സംഘത്തിന് കാര്‍ എത്തിച്ച് നല്‍കിയതെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തതോടെ ക്വട്ടേഷന്‍ സംഘം മുംബൈയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിനായി ചെന്നൈ , ബെംഗളൂരു എന്നിവിടങ്ങളിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വെട്ടി നുറുക്കി

വെട്ടി നുറുക്കി

നേരത്തെ ദോഹയില്‍ റേഡിയോ ജോക്കി ആയിരുന്ന രാജേഷ് കുമാര്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഗായകനും അവതാരകനുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കലില്‍ ഗാനമേള കഴിഞ്ഞ് തിരിച്ച് മടവൂര്‍ ജങ്ഷനില്‍ ഉള്ള സ്വന്തം സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് രാജേഷ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പുലര്‍ച്ചെ ഒന്നരമണിക്കായിരുന്നു കൊലപാതകം. രാജേഷിന് ബന്ധം ഉണ്ടെന്ന് പറയുന്ന ദോഹയിലുള്ള സ്ത്രീയുമായി ഫോണില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമിക്കപ്പെട്ടത്.ഇവരെ ബന്ധപ്പെട്ടത് വഴിയാണ് പോലീസ് കേസിന്‍റെ ചുരുളഴിച്ചത്.

English summary
rj rajesh murder developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X