കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിനെ അപ്പുണ്ണി പിടിച്ചു വെച്ചു... വെട്ടിയത് അലിഭായിയും ഷന്‍സീറും ചേര്‍ന്ന്! വിവരങ്ങള്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

ട്വിസ്റ്റുകള്‍ നിറഞ്ഞ മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ വധത്തില്‍ ഇതുവരെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കൊലപാതകത്തിന് കൂട്ടുനിന്നെന്നു കരുതുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ സാനു, ഓച്ചിറ സ്വദേശിയായ യാസിന്‍ എന്നിവരാണ് ഗൂഢാലോചനയില്‍ പങ്കാളികളാവുകയും പ്രതികള്‍ക്ക് ഒളിവാത്താവളം ഒരുക്കി നല്‍കുകയും ചെയ്തത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

നൃത്താധ്യാപികയും സത്താറും തന്നെയാണ് കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് യാസിന്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം യാസിന് കേസില്‍ നേരിട്ട് പങ്കില്ലെന്നാണ് പോലീസ് കണക്കാക്കുന്നത്. എന്നാല്‍ അറസ്റ്റിലായ ഷംസീര്‍ എന്നയാള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് പോലീസ് കരുതുന്നു. ക്വട്ടേഷന്‍ സംഘത്തിന് ആയുധങ്ങള്‍ എത്തിച്ചെന്ന് കരുതുന്ന സ്വാതി സന്തോഷിനേയും പോലീസ് പിടികൂടി. ഇതിനിടെ യഥാര്‍ത്ഥ ആയുധം ഒളിപ്പിച്ച് വ്യാജ ആയുധം നല്‍കി പോലീസിനെ കബിളിപ്പിക്കാനുള്ള ശ്രമവും പ്രതികള്‍ നടത്തി.

വെട്ടിയത് അലിഭായിയും ഷന്‍സീറും

വെട്ടിയത് അലിഭായിയും ഷന്‍സീറും

അപ്പുണ്ണി രാജേഷിനെ പിടിച്ച് വെച്ചപ്പോള്‍
പിടിയിലായ ഷന്‍സീറും സത്താറിന്‍റെ വലം കൈയ്യും കേസിലെ മുഖ്യപ്രതിയും എന്ന് കരുതുന്ന അലിഭായിയും ചേര്‍ന്നാണ് രാജേഷിനെ വെട്ടിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന വാള്‍ സനുവിന്‍റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. സനുവിനെ ചോദ്യം ചെയ്തപ്പോള്‍ കൊലചെയ്യാന്‍ ഉപയോഗിച്ച വാളാണ് അത് എന്നായിരുന്നു സനു പോലീസിനോട് പറഞ്ഞത്. എന്നാല്‍ വ്യാജ ആയുധം പോലീസിന് മുന്നില്‍ ഇട്ട് അന്വേഷണം വഴിതിരിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയതെന്ന് പോലീസ് കണ്ടെത്തി. അന്വേഷണം ഗതി തിരിച്ചുവിടാനുള്ള പ്രതികളുടെ കുബുദ്ധിയായിരുന്നു അത് എന്നും പോലീസ് കണ്ടെത്തി.

ചോര പുരളാത്ത വാള്‍

ചോര പുരളാത്ത വാള്‍

ചോര ഒരു തുള്ളി പോലും പുരളാത്ത വാള്‍ നല്‍കി പോലീസിനെ വെട്ടിലാക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. സനുവിന്‍റെ വീട്ടില്‍ നിന്ന് പ്രതികള്‍ ഒളിപ്പിച്ചതാണെന്ന് സനു പറഞ്ഞ് പോലീസിന് ചൂണ്ടിക്കാണിച്ച് കൊടുത്തത് രണ്ട് വാളുകളായിരുന്നു. എന്നാല്‍ സനുവിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ ആയുധങ്ങള്‍ സംബന്ധിച്ചുള്ള സത്യാവസ്ഥ പോലീസിന് വ്യക്തമായി. എങ്കിലും ഇതുവരെ യഥാര്‍ത്ഥ ആയുധങ്ങള്‍ എവിടെയെന്ന് കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല. കൊല്ലാന്‍ ഉപയോഗിച്ച വാള്‍ ഷന്‍സീര്‍ ആണ് ഒളിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. കേസിലെ പ്രധാന തെളിവായ ഈ ആയുധം കണ്ടെടുത്തില്ലേങ്കില്‍ അത് പോലീസിന് വന്‍ തിരിച്ചടിയാകും. ഇതുവരേയും അപ്പുണ്ണിയേയും അലിഭായിയേയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നതും സംഘത്തിന് തലവേദനയാകുന്നുണ്ട്.

അപ്പുണ്ണി ഒളിവില്‍ തന്നെ

അപ്പുണ്ണി ഒളിവില്‍ തന്നെ

അപ്പുണ്ണിയേയും അലിഭായിയേയും പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടപണ്ട്. ഷന്‍സീറിന് ഇരുവരും എവിടെയാണ് ഉള്ളതെന്ന് അറിയാമെന്നാണ് പോലീസ് കണക്കാക്കുന്നത്. ക്വട്ടേഷന് വേണ്ടി ആയുധങ്ങള്‍ എത്തിച്ച് നല്‍കിയ സ്വാതി സന്തോഷും അറസ്റ്റിലായതോടെ ഇനി എല്ലാം എളുപ്പമാകുമെന്നും പോലീസ് കണക്കുകൂട്ടുന്നു. സ്വാതിയാണ് രാജേഷിന്‍റെ നീക്കങ്ങളെ കുറിച്ച് അപ്പുണ്ണിക്കും അലിഭായിക്കും വിവരം നല്‍കിയത്. ഇനി നൃത്താധ്യാപികയേയും സത്താറിനേയും നാട്ടിലെത്തിച്ചാല്‍ മാത്രമേ കേസില്‍ എന്തെങ്കിലും രീതിയിലുള്ള പുരോഗതി ഉണ്ടാകുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ഇതിനായി ഖത്തര്‍ പോലീസിന്‍റെ സഹായം തേടിയുണ്ട്. അന്വേഷണ സംഘം ഖത്തറിലേക്ക് തിരിച്ചേക്കും.

ലൈക്കില്ലേല്‍ കഞ്ഞിവെക്കാന്‍ ആകില്ലെന്ന്.. ഒരു ലൈക്ക് തേടാന്‍ സഹായിക്കണം! ബ്ലീസ് എന്ന് വിടി ബല്‍റാംലൈക്കില്ലേല്‍ കഞ്ഞിവെക്കാന്‍ ആകില്ലെന്ന്.. ഒരു ലൈക്ക് തേടാന്‍ സഹായിക്കണം! ബ്ലീസ് എന്ന് വിടി ബല്‍റാം

ഇന്ദിരാഗാന്ധിയല്ല, 1984ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ആര്‍എസ്എസ്!ഇന്ദിരാഗാന്ധിയല്ല, 1984ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ആര്‍എസ്എസ്!

English summary
rj rajesh murder further developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X