കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ജെ രാജേഷിനെ കൊലപ്പെടുത്തിയ കൊലയാളി സംഘത്തെയും കൊട്ടേഷന്‍ നല്‍കിയവരേയും പോലീസ് തിരിച്ചറിഞ്ഞുവെന്ന സൂചനകളാണ് ഇതുവരെ പുറത്ത് വന്നിരുന്നത്. രാജേഷുമായി ബന്ധമുണ്ടായിരുന്ന കുവൈത്തിലെ നര്‍ത്തകിയുടെ ഭര്‍ത്താവാണ് കൊട്ടേഷന്‍ നല്‍കിയത് എന്നായിരുന്നു പോലീസിന്റെ നിഗമനം.

എന്നാല്‍ കേസില്‍ കഥകള്‍ മാറിമാറി വരികയാണ്. കൊട്ടേഷന്‍ നല്‍കിയത് യുവതിയുടെ ഭര്‍ത്താവാണോ അതോ യുവതി തന്നെയാണോ എന്ന സംശയത്തിലാണ് ഏറ്റവും ഒടുവില്‍ പോലീസ് കുടുങ്ങിനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാണ് കൊട്ടേഷന് പിന്നിൽ

ആരാണ് കൊട്ടേഷന് പിന്നിൽ

രാജേഷ് ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് മലയാളിയായ നര്‍ത്തകിയുമായി അടുപ്പം വെച്ച് പുലര്‍ത്തിയിരുന്നു. ഇത് യുവതിയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നാണ് ജോലി മതിയാക്കി രാജേഷിന് നാട്ടിലേക്ക് മടങ്ങി വരേണ്ടി വന്നത്. കുടുംബ ജീവിതം തകര്‍ത്തതിനുള്ള പ്രതികാരമായി രാജേഷിന്റെ കയ്യും കാലും വെട്ടാന്‍ യുവതിയുടെ ഭര്‍ത്താവായ വ്യവസായി കൊട്ടേഷന്‍ നല്‍കിയെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് ഇതുവരെ പോലീസിന്റെ നിഗമനം. എന്നാലിപ്പോള്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ആരാണ് യഥാർത്ഥത്തിൽ കൊട്ടേഷന് പിന്നിലെന്ന സംശയത്തിലാണ് പോലീസിപ്പോൾ.

നര്‍ത്തകിയുടെ പ്രതികാരമാണോ

നര്‍ത്തകിയുടെ പ്രതികാരമാണോ

ഭര്‍ത്താവിന്റെതല്ല, നര്‍ത്തകിയുടെ പ്രതികാരമാണോ രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതാണ് പുതിയതായി ഉയരുന്ന സംശയം. ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് തിരിച്ച് സ്റ്റുഡിയോയിലെത്തി നര്‍ത്തകിയുമായി ഫോണില്‍ സംസാരിക്കവേയാണ് രാജേഷിനെ ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത് എന്നതാണ് ഈ സ്ത്രീയെ പോലീസ് സംശയിക്കുന്നതിനുള്ള ഒന്നാമത്തെ കാരണം. പരിപാടി കഴിഞ്ഞ് രാജേഷ് സ്റ്റുഡിയോയില്‍ തിരിച്ചെത്തുമെന്ന് ആരോ കൊട്ടേഷന്‍ സംഘത്തിന് വിവരം നല്‍കിയിരുന്നുവെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇത് നർത്തകിയാണോ എന്നാണ് പോലീസ് സംശയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കൊട്ടേഷൻ വിവരങ്ങൾ

കൊട്ടേഷൻ വിവരങ്ങൾ

രാജേഷ് ജോലി കിട്ടി ചെന്നൈയിലേക്ക് പോകുമെന്ന വിവരവും കൊട്ടേഷന്‍ സംഘത്തിന് ലഭിച്ചത് നര്‍ത്തകി വഴിയാണോ എന്നും പോലീസ് സംശയിക്കുന്നു. രാജേഷിന്റെ രണ്ട് കാലുകളും ഒരു കൈയ്യും വെട്ടിയെടുക്കാനായിരുന്നു കൊട്ടേഷന്‍ എന്നാണ് സൂചന. രാജേഷ് ആക്രമിക്കപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിച്ചതും ഈ യുവതി തന്നെ ആയിരുന്നു. കൊട്ടേഷന്‍ സംഘത്തിന്റെ തലവനായ അലിഭായി ഈ നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ വലംകൈയാണ്. അലിഭായിയും കായംകുളം അപ്പുണ്ണിയും വ്യവസായിയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

അലിഭായിയും അപ്പുണ്ണിയും

അലിഭായിയും അപ്പുണ്ണിയും

നര്‍ത്തകിയുടെ ഭര്‍ത്താവായ വ്യവസായിയുടെ നാട്ടിലെ പല ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത് അലിഭായി ആയിരുന്നു. ഗള്‍ഫിലെ ശത്രുക്കളെ ഒതുക്കുന്നതിന് വേണ്ടി അലിഭായിയെ ഇയാള്‍ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നും കഴിഞ്ഞ മാസം അലിഭായി നാട്ടിലേക്ക് എത്തുന്നത് രാജേഷിന്റെ കൊട്ടേഷന്‍ നടപ്പിലാക്കുന്നതിന് വേണ്ടി മാത്രമാണ്. കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പ് അലിഭായി തലസ്ഥാനത്തെത്തി. മറ്റൊരു ഗുണ്ടയായ അപ്പുണ്ണിയെ കൊട്ടേഷനില്‍ കൂടെക്കൂട്ടി. അപ്പുണ്ണിയാണ് മറ്റ് രണ്ട് പേരെക്കൂടി സംഘത്തില്‍ ചേര്‍ത്തത്. വാഹനവും ആയുധങ്ങളും സംഘടിപ്പിച്ചത് അപ്പുണ്ണിയാണെന്നാണ് സൂചന

അലിഭായി രാജ്യം വിട്ടു

അലിഭായി രാജ്യം വിട്ടു

വ്യാജനമ്പര്‍ പതിപ്പിച്ച കാറിലെത്തിയ സംഘം കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടത് യഥാര്‍ത്ഥ നമ്പര്‍ പതിച്ച ശേഷമായിരുന്നു. പ്രതികള്‍ കൊല നടത്തിയ ആയുധം കായംകുളത്ത് ഉപേക്ഷിച്ചുവെന്നാണ് സൂചന. വാഹനത്തില്‍ അമിത വേഗതയില്‍ പോയതാണ് പ്രതികളെ തിരിച്ചറിയാന്‍ പോലീസിന് വഴിയൊരുക്കിയത്. വാഹനം വേഗത അറിയാനുള്ള ക്യാമറയില്‍ കുടുങ്ങിയതാണ് വിനയായത്. കൊല നടത്തിയ ശേഷം അലിഭായ് വിദേശത്തേക്ക് തന്നെ കടന്നുവെന്നാണ് പോലീസ് കരുതുന്നത്. ദില്ലിയില്‍ നിന്നും കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നുവെന്നാണ് സൂചന. അതേസമയം അപ്പുണ്ണി അടക്കമുള്ളവര്‍ രാജ്യം വിട്ടിട്ടില്ല എന്ന സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ

ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!

English summary
RJ Rajesh Murder: New twist in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X